തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കണമെന്ന ധവളപത്രത്തിലെ നിർദേശം ഈ വർഷത്തെ ബജറ്റിൽ നടപ്പാക്കില്ലെന്ന് സൂചന. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ശമ്പളവർധനയുടെ അധിക ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പകരം, കുടിശ്ശികയായ ക്ഷാമബത്ത ഘട്ടംഘട്ടമായി നൽകുന്നതിനായിരിക്കും മുൻഗണന.

ഈ മാസം 19-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. നിലവിൽ രണ്ട് ശതമാനം ക്ഷാമബത്ത കുടിശ്ശികയായി തുടരുകയാണ്. ജീവനക്കാർക്ക് 21,670 കോടിയും പെൻഷൻകാർക്ക് 14,387 കോടിയുമാണ് കുടിശ്ശികയായി നൽകാനുള്ളത്. മുൻകാല പ്രാബല്യത്തോടെയുള്ള കുടിശ്ശികകൾ ഒരുമിച്ച് നൽകുന്നതിനുപകരം ഘട്ടംഘട്ടമായി തീർപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, വൈദ്യുതി മേഖലയിലെ സ്വകാര്യ നിക്ഷേപങ്ങൾക്ക് കൂടുതൽ അവസരമൊരുക്കുന്ന മാർഗരേഖയും ബജറ്റിലുണ്ടാകുമെന്നാണ് വിവരം. കെ.എസ്.ഇ.ബിയെ പൊതുമേഖലയിൽ തന്നെ നിലനിർത്തിക്കൊണ്ട് ഉത്പാദനരംഗത്ത് സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കാനാണ് നീക്കം. ശമ്പളപരിഷ്‌കരണം പത്ത് വർഷത്തിലൊരിക്കൽ മതിയെന്ന ധവളപത്ര നിർദേശവും സർക്കാർ അംഗീകരിച്ചേക്കുമെന്ന സൂചനയുണ്ട്.