മമ്മൂട്ടിയോട് പണം ചോദിച്ചപ്പോൾ നൽകിയില്ല, മോഹൻലാൽ നല്‍കി; മത്സരിക്കാത്തത് വ്യക്തിപരമായ കാരണങ്ങളാല്‍, വെളിപ്പെടുത്തലുമായി ജഗദീഷ്

മമ്മൂട്ടിയോട് പണം ചോദിച്ചപ്പോൾ നൽകിയില്ല, മോഹൻലാൽ നല്‍കി; മത്സരിക്കാത്തത് വ്യക്തിപരമായ കാരണങ്ങളാല്‍, വെളിപ്പെടുത്തലുമായി ജഗദീഷ്
March 27 16:08 2021 Print This Article

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മോഹൻലാലും ജഗദീഷും. കോമഡിയും സീരിയസ് കഥാപാത്രങ്ങളിലും ഒരുപോലെ തിളങ്ങി നിൽക്കാൻ ജഗദീഷിന് കഴിഞ്ഞിരുന്നു. എന്നാൽ ഹാസ്യതാരം എന്ന ലേബലിലാണ് ജഗദീഷിനെ അറിയപ്പെടുന്നത്.

ഇപ്പോഴിത മോഹൻലാൽ ചെയ്തു നൽകിയ സഹായത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ജഗദീഷ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് സമയത്ത് ചെയ്തു നൽകിയ സഹായത്തെ കുറിച്ചാണ് നടൻ വെളിപ്പെടുത്തിയത്.

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗണേഷ് കുമാറിനോടൊപ്പമായിരുന്നു ജഗദീഷ് മത്സരിച്ചത്. ഗണേഷിന് വേണ്ടി മോഹൻലാൽ പ്രചാരണത്തിന് ഇറങ്ങിയത് വലിയ വാർത്തയായിരുന്നു. ആ സമയത്ത് പിരിവൊന്നും നടത്തിയിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി എനിക്ക് പൈസ തന്നിട്ടുള്ളയാളാണ് മോഹന്‍ലാല്‍.

അപ്പോൾ മോഹൻലാലിന് ഞാൻ ജയിച്ചു വരണമെന്ന് ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നിരിക്കാം. പക്ഷെ അദ്ദേഹം ഗണേഷ് കുമാറിന് വേണ്ടി പോയി അതിൽ തനിക്ക് പിണക്കമില്ലെന്ന് വീണ്ടും ആവർത്തിച്ചു. ഇക്കാര്യത്തില്‍ തനിക്ക് മോഹന്‍ലാലുമായി പിണക്കമൊന്നുമില്ലെന്നാണ് ജഗദീഷ് പറയുന്നത്.

മോഹന്‍ലാല്‍ എന്തുകൊണ്ട് ഗണേഷ്‌കുമാറിന് വേണ്ടി പോയി എന്നത് എനിക്ക് അറിയാവുന്ന കാര്യങ്ങളാണ്. വ്യക്തിപരമായ ചില കാര്യങ്ങള്‍ രാഷ്ട്രീയത്തില്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. എന്നോടുള്ള അനിഷ്ടം കൊണ്ടല്ല.

ഗണേഷിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടും അല്ല. പിന്നെ അദ്ദേഹത്തിന്റെ സ്വാതന്ത്രമാണ്. അദ്ദേഹത്തിന് അങ്ങനെയൊരു തീരുമാനം ആ സമയത്ത് എടുക്കേണ്ടി വന്നു. ഇപ്പോഴും താനും മോഹൻലാലും തമ്മിൽ നല്ല സൗഹൃദത്തിലാണെന്നും ജഗദീഷ് പറഞ്ഞു.

മമ്മൂട്ടി സാമ്പത്തിക സഹായങ്ങൾ ഒന്നും തന്നിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു. എന്നാൽ ഫേസ്ബുക്കിലൊക്കെ എന്നെ അനുഗ്രഹിക്കുന്ന രീതിയിലുള്ള ഫോട്ടോകളൊക്കെ ഇട്ടിരുന്നു. ഞാൻ അദ്ദേഹത്തോട് പൈസ ചോദിച്ചിട്ടില്ല. തന്നിട്ടുമില്ല.

ഒരുപക്ഷെ ആർക്കും കൊടുത്തിട്ടില്ലായിരിക്കാമെന്നും ജഗദീഷ് പറയുന്നു. വീണ്ടും ഒരു തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഇക്കാര്യം നടൻ വെളിപ്പെടുത്തുന്നത്. പണ്ടത്തെ മോഹൻലാൽ ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്നു ജഗദീഷ്.

1984 നവോദയയുടെ ‘മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ’ അഭിനയ രംഗത്തെത്തിയ ജഗദീഷ് വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയുടെ പ്രധാന ഘടകമായി മാറുകയായിരുന്നു. ഇക്കുറി കൊല്ലത്ത് ജഗദീഷിന്റെ അടുത്ത രണ്ട് സുഹൃത്തുക്കളാണ് ജനവിധി തേടുന്നത്.

നടൻ മുകേഷും ബിന്ദുകൃഷ്ണയുമാണ് മത്സരാർഥികൾ. മുകേഷ് സുഹൃത്താണെങ്കിലും ബിന്ദു കൃഷ്ണ ജയിക്കണമെന്നാണ് ആഗ്രഹമെന്നും ജഗദീഷ് പറഞ്ഞു.. മുകേഷിന് പരാജയപ്പെട്ടാലും സിനിമയുണ്ടെന്നും ജഗദീഷ് പറഞ്ഞു. ഇത്തവണയും കോണ്‍ഗ്രസ് തന്നോട് മത്സരിക്കുന്നോ എന്ന് ചോദിച്ചിരുന്നെന്നും എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles