ഗായിക മാത്രമല്ല താൻ നല്ലൊരു അഭിനേത്രി കൂടിയാണ് എന്ന് തെളിയിച്ച തന്ന താരം ആണ് സയനോര ഫിലിപ്പ്. ഇപ്പോൾ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് താരം തുറന്നു പറയുകയാണ്, ഇപ്പോൾ താൻ ഭർത്താവുമായി അകന്ന് കഴിയുകയാണ്, മകളുമായി താൻ ഇപ്പോൾ തനിച്ചാണ് താമസം. 2009 ൽ വിന്സറ്റൺ ആന്റണി ഡിക്രസുമായി ആയിരുന്നു സയനോരയുടെ വിവാഹം. തന്റെ വിവാഹ ജീവിതത്തിൽ ഒരുപാടു ബുദ്ധിമുട്ടുകൾ താൻ അനുഭവിച്ചു.

സെന ഡിക്രൂസ് എന്നാണ് മകളുടെ പേര്, എന്ത് റിലേഷൻ ഷിപ്പ് ആയാലും മറ്റുളവരുടെ മുന്നിൽ നമ്മളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകണം. എന്നാൽ ഞാൻ എന്റെ ആഗ്രഹങ്ങൾ മാറ്റിനിർത്തികൊണ്ടു മറ്റുള്ള വരുടെ ആഗ്രഹത്തിനു പ്രധാന്യം നൽകും എന്നാൽ വളരെ തെറ്റാണ് അതെനിക്ക് മനസിലായി. ചില സമയത്തു ഞാൻ കൊതിച്ചിരുന്നു ഒരാൾ ആശ്വസിപ്പിക്കാൻ ഉണ്ടെങ്കിലോ എന്ന് എന്നാൽ എന്റെ ഭർത്താവിൽ നിന്നും അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല സയനോര പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അങ്ങനെ എന്റെ റിലേഷൻ ഷിപ്പ് അവസാനിക്കണം എന്ന ഘട്ടത്തിൽ ഞാൻ മകളുമായി മാറുകയും ചെയ്യ്തിരുന്നു, ഇപ്പോൾ ഞാൻ സിംഗിൾ ആണ്, ഞാൻ മകളെ പ്രസവിക്കുന്ന സമയത്തു ഒരുപാടു പേടിച്ചിരുന്നു, പ്രസവിച്ചു കഴിഞ്ഞു എനിക്ക് മകളെ ഒറ്റക്ക് മാനേജ് പോലും ചെയ്യാൻ കഴിഞ്ഞില്ല ആ സമയത്തു ഞാൻ ബാത്‌റൂമിൽ വരെ പോയിരുന്നു കരഞ്ഞിട്ടുണ്ട്. കുഞ്ഞു രാത്രീയിൽ വലിയ കരച്ചിൽ ആണ് പ്രസവം കഴിഞ്ഞു എനിക്ക് ഉറക്കം ഒരു പ്രശ്നം ആയിരുന്നു, ഒറ്റപ്പെട്ട അവസ്ഥ വളരെ വലുതാണ്, ആ സമയത്തു ഭർത്താവ് പോലും ഇല്ല, പിനീട് എന്റെ കരച്ചിൽ കണ്ടു മമ്മി പോലും വിഷമിച്ചിരുന്നു , അത്ര സ്ട്രസ് ഞാൻ അനുഭവിച്ചു, എല്ലാം നോക്കികാണുമ്പോൾ ഞാൻ സിംഗിളായി തുടരുന്നത് ആണ് നല്ലത് സയനോര പറയുന്നു.