യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്ന് രമേശ് ചെന്നിത്തല പാരിതോഷികം വാങ്ങിയെന്നും അതുവഴി പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ.ടി.ജലീലിന്റെ രാജിയാവശ്യപ്പെട്ട മാനദണ്ഡം ചെന്നിത്തലയ്ക്കും ബാധകമാണ്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന ചൊല്ല് ചെന്നിത്തലയുടെ കാര്യത്തില്‍ ശരിയായെന്നും കോടിയേരി പറഞ്ഞു.

യുഎഇ കോണ്‍സുലേറ്റില്‍ പോയതില്‍ ഏത് പ്രോട്ടോക്കോളാണ് ലംഘിച്ചതെന്ന് ചെന്നിത്തല. പ്രോട്ടോക്കോള്‍ എന്തെന്ന് കോടിയേരിക്ക് അറിയില്ല. കളളക്കടത്തുകാരന്റെ കൂപ്പറില്‍ താന്‍ കയറിയിട്ടില്ല. കൊടുത്താല്‍ കൊല്ലത്ത് കിട്ടാന്‍ പോകുന്നതേയുളളൂ. സന്തോഷ് ഈപ്പന്റെ ആരോപണം നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

തനിക്ക് തന്നുവെന്ന് പറയുന്ന ഫോണ്‍ എവിടെയെന്ന് കണ്ടുപിടിക്കണമെന്നും ഐഎംഇഐ നമ്പര്‍ പരിശോധിച്ച് ഫോണ്‍ കണ്ടെത്തണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെട്ടതായും ചെന്നിത്തല കൂട്ടിച്ചേർത്തു.