റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29), കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച നഴ്‌സുമാര്‍. മറ്റൊരാള്‍ വാഹനമോടിച്ചിരുന്ന കൊല്‍ക്കത്ത സ്വദേശി ഡ്രൈവറാണ്. തായിഫിനടുത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം നടന്നത്.
ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം. ഡ്രൈവര്‍ ഉള്‍പ്പടെ എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ള അഞ്ചു നഴ്‌സുമാരില്‍ നാന്‍സി, പ്രിയങ്ക എന്നീ മലയാളികളെ തായിഫ് കിങ് ഫൈസല്‍ ആശുപത്രിയിലും ചെന്നൈ സ്വദേശികളായ റൂമിയ കുമാര്‍, ഖുമിത അറുമുഖന്‍, രജിത എന്നിവരെ നിസാര പരുക്കുകളോടെ ത്വാഇഫ് പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഫെബ്രുവരി 3നു UNAന്യൂ കാലിക്കറ്റ് ട്രാവെല്‍സ് വിമാനത്തില്‍ സൗദിയില്‍ എത്തി. റിയാദില്‍ ക്വാറന്റൈന്‍ കഴിഞ്ഞ് ജിദ്ധയിലേക്കുള്ള യാത്രാമദ്ധ്യേ തായ്ഫില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
Leave a Reply