കോട്ടയം മുണ്ടക്കയത്ത് എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി വാഹനാപകടത്തില്‍ മരിച്ചു. പുഞ്ചവയല്‍ സ്വദേശി മോഹനനാണ് (48) മരിച്ചത്. മോഹനന്‍ ഒാടിച്ചിരുന്ന ഒാട്ടോയില്‍നിന്ന് വിദേശമദ്യം പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത മോഹനനെയും ഒാട്ടോയെയും ഒാഫീസിലേക്ക് കൊണ്ടുപോകും വഴി എതിരെവന്ന ബസില്‍ ഇടിക്കുകയായിരുന്നു. ഒാട്ടോയിലുണ്ടായിരുന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.