കേരളത്തിലെ ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കാനിരിക്കെ വിവാദം ശക്തമായി. ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് വെങ്ങളം– രാമനാട്ടുകര റീച്ചിൽ മന്ത്രിയുടെ നേതൃത്വത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു. ഇതിന് മുമ്പ് കാസർകോട്ടെ നുള്ളിപ്പാടിയിൽ സി. എച്ച്. കുഞ്ഞമ്പു എംഎൽഎയുടെ നേതൃത്വത്തിൽ ദേശീയപാതയുടെ ഒന്നാം റീച്ചിൽ സമാന്തര ഉദ്ഘാടനവും നടന്നിരുന്നു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാതിരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം ലഭിച്ച മറ്റ് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ക്ഷണം വൈകിയാണ് ലഭിച്ചതെന്നും മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ പങ്കെടുക്കാനാവില്ലെന്നും മന്ത്രിമാരായ എം. ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും പ്രതികരിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ഒഴിവാക്കിയ നടപടി കേരളത്തോടുള്ള അവഗണനയാണെന്ന് മന്ത്രി റിയാസ് വിമർശിച്ചു. സംസ്ഥാന സർക്കാരും വലിയ തുക ചെലവഴിച്ച പദ്ധതിയുടെ ക്രെഡിറ്റ് ഒറ്റയ്ക്ക് കൈവശപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ സംസ്ഥാന സർക്കാർ വലിയ സംഭാവന നൽകിയതായും, വികസന പദ്ധതിയെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.











Leave a Reply