ഐപിഎല്ലിന് ഈ മാസം 29 ന് കൊടിയേറും.മുംബൈ ഇന്ത്യന്‍സും, ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മില്‍ നടക്കുന്ന മത്സരത്തോടെയാണ് ഇത്തവണത്തെ ഐപിഎല്ലിന് തുടക്കമാകുന്നത്.
കളിയ്ക്ക് മുന്നോടിയായി ഐപിഎല്‍ പ്രമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്.മുംബൈ ഇന്ത്യന്‍സിന്റെതാണ് ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്ന വീഡിയോ.രോഹിത് ശര്‍മയാണ് വീഡിയോയിലെ താരം.ബാറ്റ് മാത്രമല്ല രോഹിത്തിന് അഭിനയവും വഴങ്ങുമെന്നാണ് ആരാധകര്‍ പറയുന്നത്.
ഇത്തവണ ഒട്ടേറെ മാറ്റങ്ങളുമായാണ് ഐപിഎൽ എത്തുക. സമ്മാനത്തുകകളിൽ 50 ശതമാനത്തോളം കുറവുണ്ടായതാണ് ഏറെ ശ്രദ്ധേയം. ഫ്രണ്ട് ഫൂട്ട് നോ ബോൾ വിളിക്കാനുള്ള ചുമതല തേർഡ് അമ്പയറിനു നൽകിയതാണ് മറ്റൊരു മാറ്റം.
Leave a Reply