ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- കുറെ നാളായി ബ്രിട്ടീഷ് മാധ്യമങ്ങളും ജനങ്ങളും ചോദിച്ച ചോദ്യത്തിന് ഉത്തരമായി. രണ്ടു വർഷത്തിനുള്ളിൽ 95 വയസ്സ് പൂർത്തിയാവുന്ന എലിസബത്ത് രാജ്ഞിക്ക് ശേഷം, ചാൾസ് രാജാവാകും എന്ന തെറ്റാണെന്ന് രാജകുടുംബാംഗങ്ങൾ പ്രതികരിച്ചു. എഴുപത്തിയൊന്നുകാരനായ ചാൾസ് , വർഷങ്ങളായി രാജാവാകാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി രാജകുടുംബത്തിന് സ്വന്തമായുള്ള ഡച്ചി ഓഫ് ലൻകാസ്റ്റർ എസ്റ്റേറ്റിന്റെ മീറ്റിങ്ങുകളിലും മറ്റും ചാൾസ് ആണ് പങ്കെടുക്കുന്നത്. രാജകുടുംബത്തിന്റെ മുഖ്യ വരുമാന സ്രോതസ്സുകളിൽ ഒന്നാണ് ഈ എസ്റ്റേറ്റ്. അതോടൊപ്പം തന്നെ ചാൾസും, ഭാര്യ കാമില്ലയും ഉടൻതന്നെ ബെക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് താമസം മാറുമെന്ന അഭ്യൂഹങ്ങളുമുണ്ട്. അടുത്തിടെയായി പാർലമെന്റിന്റെ ആരംഭത്തിൽ നടത്തുന്ന പ്രസംഗത്തിലും എലിസബത്ത് രാജ്ഞിയെ ചാൾസ് അനുഗമിച്ചിരുന്നു.

2021 എലിസബത്ത് രാജ്ഞിക്ക് 95 വയസ്സ് ആകുന്നതോടെ, ചാൾസിനു പൂർണമായും അധികാരം നൽകും എന്ന വാർത്തകളെയാണ് ഇപ്പോൾ രാജകുടുംബം നിഷേധിച്ചിരിക്കുന്നത്. ലൈംഗികാരോപണത്തെ തുടർന്ന് ആൻഡ്രൂ രാജകുമാരന്റെ സാധ്യതകൾ മങ്ങിയതിനെ തുടർന്ന്, ചാൾസാകും അടുത്ത അധികാരി എന്ന ധാരണ എല്ലാവരിലും ഉണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാളുകളായി നീണ്ടുനിന്ന ആശങ്കകൾക്കാണ് രാജ കുടുംബം മറുപടി നൽകിയിരിക്കുന്നത്. എന്നിരുന്നാലും ചാൾസിന് ലഭിക്കുന്ന അധികാരങ്ങൾ വർധിക്കുമെന്നാണ് സൂചന.