ഐപിഎല്‍ വാതുവെപ്പ് കേസില്‍ വര്‍ഷങ്ങളോളം ജയില്‍ ശിക്ഷ അനുഭവിച്ച കളിക്കാരനാണ് ശ്രീശാന്ത്. ജയില്‍ ജീവിതത്തില്‍ തനിക്ക് നേരിട്ട കൊടിയ പീഡനങ്ങളെക്കുറിച്ച് ശ്രീശാന്ത് വെളിപ്പെടുത്തുന്നു. ഐപിഎല്‍ മത്സരത്തിനുശേഷമുള്ള പാര്‍ട്ടിയുടെ ആഹ്ലാദത്തില്‍നിന്ന് പിടിച്ചുകൊണ്ടുപോയ പൊലീസുകാര്‍, ഭീകരര്‍ക്കായുള്ള പ്രത്യേക വാര്‍ഡിലാണ് തന്നെ പാര്‍പ്പിച്ചതെന്ന് ശ്രീശാന്ത് പറയുന്നു.
തുടര്‍ച്ചയായി 12 ദിവസങ്ങളോളം 16 മുതല്‍ 17 മണിക്കൂര്‍ വരെ നീളുന്ന കൊടിയ പീഡനമാണ് താന്‍ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ആദര്‍ശ് രാമനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ജയിലിലെ പീഡനങ്ങളെക്കുറിച്ച് ശ്രീയുടെ വെളിപ്പെടുത്തല്‍
എന്റെ ജീവിതത്തില്‍ സംഭവിച്ചതുതന്നെ നോക്കൂ. മത്സരശേഷമുള്ള പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഞാന്‍ സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഭീകരര്‍ക്കായുള്ള പ്രത്യേക വാര്‍ഡിലേക്ക് നീക്കപ്പെട്ടത്. അതിനുശേഷം തുടര്‍ച്ചയായി 12 ദിവസം കടുത്ത പീഡനങ്ങളുടേതായിരുന്നു. ദിവസേന 1617 മണിക്കൂറായിരുന്നു പീഡനം. ആ സമയത്തെല്ലാം എന്റെ മനസ്സില്‍ വീടും വീട്ടുകാരും മാത്രമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷം മൂത്ത സഹോദരന്‍ സന്ദര്‍ശിക്കാന്‍ വന്നപ്പോഴാണ് വീട്ടുകാര്‍ സുഖമായിരിക്കുന്നുവെന്ന് അറിഞ്ഞത്. വീട്ടുകാരുടെ പിന്തുണയും പ്രാര്‍ഥനയുമാണ് ഈ പ്രതിസന്ധി ഘട്ടം മറികടക്കാന്‍ എന്നെ സഹായിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു.
Leave a Reply