ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സാധിക വേണുഗോപാല്‍. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രശസ്തയാവുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.ശക്തമായ മറുപടി നൽകുകയും ചെയ്യാറുണ്ട് സാധിക. ഇപ്പോൾ സാധികയുടെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. സംഭവമെന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

സോഷ്യൽ മീഡിയയിലൂടെ ബോൾഡായി തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന നടിയാണ് സാധിക വേണുഗോപാൽ. അതോടൊപ്പം തന്നെ സൈബർ അറ്റാക്കിങ്ങിന് ഇരയാവുകയും ചെയ്യാറുണ്ട് നടി. അത്തരം മോശം കമന്റുകൾക്കും സദാചാര പരാമർശങ്ങൾക്കും കൃത്യമായി മറുപടിയും നല്‍കാറുണ്ട്. മോശമായി പെരുമാറുന്നവരെക്കുറിച്ചും താരം തുറന്നടിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ കുറെ പേര്‍ പലവട്ടം അശ്ലീല കമന്റുകളും മെസേജുകളും ഫോട്ടോകളും എന്റെ ഇന്‍ബോക്‌സിലേക്കും പേജിലേക്കും അയച്ചിട്ടുണ്ട്. വീട്ടുകാരെ ചീത്ത വിളിച്ചിട്ടുണ്ട്, കാശുണ്ടാക്കാന്‍ എന്തും ചെയ്യും, കെട്ടഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെ കമന്റ് വന്നിട്ടുണ്ട്. നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്ന് പറഞ്ഞവരുണ്ട്.

എല്ലാവർക്കുമായി ഒരൊറ്റ മറുപടിയേ ഉള്ളൂ; ഞാനെന്റെ ജോലിയുടെ ഭാഗമായി പല തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കും. അതെന്റെ ഉത്തരവാദിത്തവും ജോലിയോടുള്ള ആത്മാർഥതയുമാണ്. അതിന്റെ പേരിൽ നിങ്ങൾക്കെന്നെ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ അവകാശമില്ല. മറച്ചുവെക്കോണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ഇത്തരം കമന്റുകൾക്ക് പിന്നിൽ മറച്ചു വെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായി മാറുന്നത്. ഇതിനെ ആര്‍ട്ടായി കണ്ടാല്‍ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ലെന്നും താരം തുറന്ന് പറഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഭിനയമാണ് തൊഴിലെന്ന് കരുതി പലരും മോശമായി പെരുമാറാറുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെയ്സ്ബുക്കിലൂടെ ശരീര ഭാഗങ്ങളുടെ ചിത്രവും നഗ്ന ഫോട്ടോയുമൊക്കെ പലരും അയച്ചുതരുന്നുണ്ടെന്നും ഇതിനിയും തുടര്‍ന്നാല്‍ താന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി നടി രംഗത്തുവന്നിരുന്നു. ‘പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളും നഗ്നചിത്രങ്ങളും എനിക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുനാൾ നിശബ്ദയായി ഇരുന്നു. കുറച്ച് പേരെ ബ്ലോക്ക് ചെയ്തു. എന്നാൽ വീണ്ടും തുടരുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് പ്രതികരിക്കാൻ തീരുമാനിച്ചതെന്നും സാധിക തുറന്നടിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ എളുപ്പത്തില്‍ വീഴ്ത്താമെന്നും അവര്‍ പ്രതികരിക്കില്ലെന്നുമാണ് പലരുടെയും ധാരണ. മോശം കമന്റുകളും ചിത്രങ്ങളും അയയ്ക്കുന്നതിലൂടെ പലരും ലക്ഷ്യമാക്കുന്നതും ഇതാണ്’.

എന്റെ വിഡിയോ തന്നെ മോശം തലക്കെട്ടിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയും പരാതി നൽകിയിട്ടുണ്ട്. കരിയറിനെക്കുറിച്ചോര്‍ത്താണ് പലരും പ്രതികരിക്കാന്‍ ഭയപ്പെടുന്നത്. രൂക്ഷമായി പ്രതികരിക്കുന്നവരെ പിന്നീട് മാറ്റി നിര്‍ത്താറുണ്ട്. എന്നാല്‍ അത്തരത്തിലൊരു ദുരനുഭവത്തിലൂടെയും കടന്നുപോകേണ്ടി വന്നിട്ടില്ല. മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച ശബ്ദത്തില്‍ നോ പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്നാണ് താന്‍ കരുതുന്നതെന്നും താരം വ്യക്തമാക്കുന്നു. ഓണ്‍സ്‌ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവുന്നയാളാണ് താനെന്ന് സാധിക പറയുന്നു. എന്നാല്‍ ഓഫ് സ്‌ക്രീനില്‍ അത്തരത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവാറില്ല. തനിക്ക് അങ്ങനെയുള്ള പ്രലോഭനങ്ങൾ ആരിൽ നിന്നും ഉണ്ടായിട്ടില്ലെന്നും എന്തിനോടും പ്രതികരിക്കുന്ന നടി എന്ന വിശേഷണം ഇൻഡസ്ട്രിയിൽ ഉണ്ടായതുകൊണ്ടാകും ഇതെന്നും സാധിക വ്യക്തമാക്കി.