മുംബൈ: വിമാന യാത്രക്കിടെ പീഡനത്തിന് ഇരയായെന്ന് ബോളിവുഡ് നടി സൈറ വസീം. ദംഗല്‍ എന്ന ആമിര്‍ ഖാന്‍ ചിത്രത്തിലെ താരമാണ് സൈറ. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ പിന്നിലെ സീറ്റിലിരുന്നയാള്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് സൈറയുടെ പരാതി. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍.
പാതിയുറക്കത്തിലായിരിക്കെ തന്റെ പിറകിലും കഴുത്തിലും കാല്‌കൊണ്ട് ഉരസിയെന്നാണ് നടി പറയുന്നത്. കരഞ്ഞുകൊണ്ടാണ് സൈറ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വിസ്താര എയര്‍ലൈന്‍സ് വിമാനത്തില്‍വെച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്ന് സൈറ വ്യക്തമാക്കി.
മോശം അനുഭവമാണ് തനിക്കുണ്ടായത്. ഇത് വളരെ ഭയാനകമാണ്. ഒരു പെണ്‍കുട്ടിക്കും ഇത് അനുഭവിക്കേണ്ടി വരരുത്. ഇങ്ങനെയാണോ അവര്‍ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നത്. നമുക്ക് നാമല്ലാതെ ആരും സഹായത്തിനുണ്ടാകില്ല. ഇത് ഏറ്റവും മോശം അവസ്ഥയാണ്, സൈറ പറയുന്നു.
പത്തു മിനുട്ടോളം തന്റെ കഴുത്തു മുതല്‍ പിന്‍ഭാഗം വരെ അയാളുടെ കാല്‍ സഞ്ചരിച്ചു. ആദ്യം അവഗണിച്ചു. പിന്നീട് എന്താണ് സംഭവിക്കുന്നതെന്ന് നോക്കുകയായിരുന്നു. അയാള്‍ ഇരിക്കുന്നത് ശരിയല്ലാത്തതിനാലാണെന്ന് കരുതിയെങ്കിലും ഉദ്ദേശ്യം വേറെയായിരുന്നുവെന്ന് മനസിലായി.
തന്നെ ഉപദ്രവിച്ചയാളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും വെളിച്ചെ കുറവായതിനാല്‍ സാധിച്ചില്ല. കാലിന്റെ ചിത്രം പകര്‍ത്തിയിട്ടുണ്ട്. പരാതിയില്‍ അന്വേഷം പ്രഖ്യാപിച്ചതായി വിസ്താര എയര്‍ലൈന്‍സ് അറിയിച്ചു.
Leave a Reply