ലണ്ടന്‍: യു.കെ കാര്‍ വിപണിയില്‍ അസാധാരണ മുന്നേറ്റം നടത്തി ഓട്ടോമാറ്റിക് കാറുകള്‍. വിപണിയില്‍ വരുന്ന ഏറ്റവും പുതിയ ടെക്‌നോളജിയാണ് ഉപഭോക്താക്കള്‍ക്ക് പ്രിയമായി മാറുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വിറ്റുവരവിന്റെ കാര്യത്തില്‍ മാന്യുല്‍ കാറുകള്‍ പിന്നിലാവുമെന്നാണ് വിപണി നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. സമീപകാലത്ത് ടെക്‌നോളജിയിലുണ്ടായ വ്യത്യാസങ്ങള്‍ ഉപഭോക്താക്കളെ മാന്യൂല്‍ കാറുകളില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യു.കെയിലെ വിപണിയിലുള്ള മാന്യൂല്‍ കാറുകള്‍ക്ക് മൂല്യം നഷ്ടപ്പെട്ടു കഴിഞ്ഞതായി ചിലര്‍ അഭിപ്രാപ്പെടുന്നു.

മോട്ടോര്‍ നിര്‍മ്മാതാക്കളുടെ ഒരു സൊസൈറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2007ന് ശേഷം 70 ശതമാനം ഓട്ടോമാറ്റിക്ക് കാര്‍ വില്‍പ്പനയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. വിപണിയിലെ ഈ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ കാര്‍ വിപണിയില്‍ ഓട്ടോമാറ്റിക് ടെക്‌നോളജി വലിയ മുന്നേറ്റം നടത്തും. മിഡില്‍ ഈസ്റ്റ് മോട്ടോര്‍ വിപണിയിലും ഇത്തരം മാറ്റങ്ങളുണ്ടായിട്ടുണ്ട്. ആകെ കാറുകളുടെ എണ്ണത്തില്‍ സമീപ വര്‍ഷങ്ങളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത് ഏറ്റവും അപ്‌ഡേറ്റഡ് ടെക്‌നോളജിയാണ് ഉപഭോക്താക്കള്‍ അന്വേഷിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്‌പോര്‍ട്‌സ് കാര്‍ വിപണിയിലും ഇത്തരം മാറ്റങ്ങള്‍ കണ്ടു വരുന്നുണ്ട്. സാധാരണഗതിയില്‍ മാന്യൂല്‍ ഗിയറിംഗ് സിസ്റ്റത്തിന് പകരമായി ഓട്ടോമാറ്റിക് സ്പീഡ് ഷിഫ്റ്റിംഗ് നടത്താന്‍ കഴിയവുള്ളവയാണ് പുതിയ കാറുകള്‍. സെക്കന്‍ഡുകള്‍ കൊണ്ട് 100 മൈല്‍ സ്പീഡിലേക്ക് ഉയരാന്‍ പാകത്തിലുള്ള ഓട്ടോമാറ്റിക് സിസ്റ്റം വരെ വികസിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.