ഡിനു ഡൊമിനിക് പി.ആർ.ഒ

സാലിസ്ബറി: യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷന്റെ (എസ്.എം.എ) ഈസ്റ്റർ,വിഷു, ഈദ് ആഘോഷം ഏപ്രിൽ 11 ശനിയാഴ്ച നടക്കും. സാലിസ്ബറിയിലെ ഡിൻറ്റൻ വില്ലേജ് ഹാളിൽ ഉച്ചയ്ക്ക് 3.30 മുതൽ ആരംഭിക്കുന്ന പൊതുയോഗം സാലിസ്ബറിയിൽ നിന്നുമുള്ള ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ജോണ്‍ ഗ്ലെൻ ഉദ്ഘാടനം ചെയ്യും, ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ വേദിയിൽ അരങ്ങേറും. ആസ്വാദകരെ ആവേശത്തിലാഴ്ത്താൻ പ്രശസ്ത വാട്ടർ ഡ്രം സ്പെഷ്യലിസ്റ്റ് DJ ഹിൽക്കിൻ തോമസ് നയിക്കുന്ന ഡിജെ നൈറ്റ്, “ബ്ലൂം ബാഷ്”.

പ്രസിഡൻറ് എംപി പദ്മരാജിന്റെ അദ്ധ്യക്ഷതയിൽ മാര്‍ച്ച് 14ന് എയിംസ്ബറി ബോമാന്‍ സെന്ററിൽ വെച്ച് നടന്ന ജനറൽ ബോഡി മീറ്റിങ്ങിലാണ് 2026-27 പ്രവർത്തന വർഷത്തെ പ്രധാന ഇവന്റുകൾക്ക് രൂപരേഖ ഉണ്ടാക്കിയത്.

പ്രസിഡൻറ് എംപി പദ്മരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജിനോയ് തോമസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ഷാൽമോൻ പങ്കേത്ത് ഫിനാൻസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡൻറ് 2026-27 ലെ സാലിസ്ബറി മലയാളി അസോസിയേഷന്റെ രൂപരേഖ അവതരിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യോഗത്തിൽ ഏപ്രിൽ 11ന് ഈസ്റ്റർ-വിഷു-ഈദ് ആഘോഷം, മെയ് 24ന് സീനാ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് (റോംസി) വിപുലമായി നടത്തുവാൻ തീരുമാനിച്ചു. ജൂലൈ മാസം നാലാം തീയതി ബാർബിക്യുവും, സെപ്റ്റംബർ മാസം അഞ്ചാം തീയതി ഓണാഘോഷവും 2027 ജനുവരി മാസം ഒന്‍പതാം തീയതി ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും നടത്താൻ തീരുമാനിച്ച യോഗം, മെയ് 9ന് നടക്കുന്ന UNF നേഴ്സസ് ഡേ സെലിബ്രേഷൻ, ജൂൺ മാസം 14ന് യോവിലിൽ വച്ച് നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയൻ സ്പോർട്സ് മീറ്റ്, ഓഗസ്റ്റ് മാസം പതിനഞ്ച് നടക്കുന്ന വള്ളംകളി, സെപ്റ്റംബർ മാസം 27ന് നടക്കുന്ന സൗത്ത് വെസ്റ്റ് റീജ്യൻ ബാഡ്മിൻറൺ ടൂർണമെൻറ്, ഒക്ടോബർ മാസം 17ന് നടക്കുന്ന യുക്മസൗത്ത് വെസ്റ്റ് റീജണൽ കലാമേള, നവംബർ 7ന് നടക്കുന്ന നാഷണൽ കലാമേള എന്നിവയിൽ സജീവ സാന്നിധ്യം ആകുവാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ രക്ഷാധികാരി ഷിബു ജോൺ, വൈസ് പ്രസിഡൻറ് ലിനി നിനോ, ജോയിൻറ് സെക്രട്ടറി ആൻമേരി സന്ദീപ്, ജോയിൻറ് ട്രഷറർ ബിജു ഏലിയാസ്, പ്രോഗ്രാം കോഡിനേറ്റർമാരായ ജിൻസി അനു, റോഷ്നി വൈശാഖ്, ബിബിൻ ജോർജ്, ഇവന്റ് കോഡിനേറ്റർ അരുൺ കൃഷ്ണൻ, ഫുഡ് കോർഡിനേറ്റർ സാബു ജോസഫ്, സ്പോർട്സ് കോഡിനേറ്റർ നിഷാന്ത് സോമൻ, റിയ ജോസഫ്, യുക്മ പ്രതിനിധി ബിജു മൂന്നാനപ്പിള്ളിൽ, ഡിനു ഡൊമിനിക്, യൂത്ത് കോഡിനേറ്റർ അഖിൽ ജോസഫ്, പ്രശാന്ത് തുടങ്ങിയവർ സജീവമായി സംസാരിച്ചു.