ഏറെ ആരാധകരുള്ള താരമാണ് സല്‍മാന്‍ ഖാന്‍. സോഷ്യല്‍ മീഡിയയിലും താരം വളരെ ആക്ടീവാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെക്കുന്ന പല ചിത്രങ്ങളും ട്രോളുകള്‍ക്ക് ഇടയാക്കാറുണ്ട്. ഇപ്പോഴിതാ കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് സല്‍മാന്‍ ഖാന്‍ പങ്കുവച്ച ചിത്രത്തിനു താഴെ ട്രോളുകളുടെ പെരുമഴയാണ്. അതില്‍ വിമര്‍ശനങ്ങളുമായി എത്തിയവരില്‍ കൂടുതലും മലയാളികളാണ്. മലയാളത്തിലാണ് പലരും സല്‍മാന്‍ ഖാന്റെ പോസ്റ്റിനു താഴെ കമന്റുകള്‍ പറഞ്ഞിരിക്കുന്നത്.

ദേഹം മുഴുവന്‍ ചെളി പുരണ്ട നിലയിലുള്ള ചിത്രമാണ് സല്‍മാന്‍ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘എല്ലാ കര്‍ഷകര്‍ക്കും ആദരം’ എന്നും ചിത്രത്തിനു താഴെ താരം കുറിച്ചിട്ടുണ്ട്. വല്ലാത്തൊരു പ്രഹസനമായിപ്പോയി എന്നാണ് മലയാളികളായ പലരും ഈ ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദേഹത്ത് ചെളി പൂശിയത് ശരിയായില്ല, നിങ്ങളൊരു മികച്ച നടന്‍ തന്നെ, മുട്ടിലെഴഞ്ഞ് എവിടെ പോയി, എന്തൊരു പ്രഹസനമാണ് സജീ…തുടങ്ങി നിരവധി മലയാളം കമന്റുകളും പോസ്റ്റിന് താഴെയുണ്ട്. ഈ ചിത്രത്തെ അടിസ്ഥാനമാക്കി മലയാളികള്‍ ചില ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്