ഇടതുപക്ഷ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ പതിനേഴാമത് ബ്രാഞ്ച് ന്യൂകാസ്സിലിൽ നിലവിൽ വന്നു. സമീക്ഷ നോർത്ത് ഈസ്റ്റ് ഇംഗ്ളണ്ട് എന്ന പേരിൽ നിലവിൽ വന്ന ബ്രാഞ്ചിൽ ന്യൂ കാസ്സിലിലെ മെമ്പേഴ്സിന് പുറമെ, ഡാർലിംഗ്ടൺ, സണ്ടർലാൻഡ് എന്നിവിടങ്ങളിലെ മെമ്പേഴ്സിനെ കൂടി ഉൾപ്പെടുത്തി സമീക്ഷ യുകെയുടെ ഒരു വലിയ ബ്രാഞ്ചാണ് ഒക്ടോബർ 12 ശനിയാഴ്ച ഉത്ഘാടനം ചെയ്യപ്പെട്ടത്. സെപ്റ്റംബർ 7, 8 തീയതികളിൽ ലണ്ടൻ, ഹീത്രുവിൽ വെച്ച് നടന്ന ദേശീയസമ്മേളനത്തിനു ശേഷം നിലവിൽ വന്ന ബ്രാഞ്ചിന്റെ ഉത്ഘാടനം സമീക്ഷ യുകെയുടെ ദേശീയ പ്രസിഡന്റ് ശ്രിമതി. സ്വപ്നപ്രവീൺ നിർവഹിച്ചു. ഉത്ഘാടനപ്രസംഗത്തിന് ശേഷം സമീക്ഷ യുകെയെ കുറിച്ചും, സംഘടനയുടെ ഇപ്പോഴുള്ള കമ്മിറ്റികളെ കുറിച്ചും സ്വപ്നപ്രവീൺ വിശദീകരിച്ചു. ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സംഘടനയുടെ മുൻകാലപ്രവർത്തനങ്ങളെ ക്കുറിച്ചും സംഘടനയുടെ പ്രവർത്തന രീതികളെ കുറിച്ചും വിശദമായി സംസാരിച്ചു.
സമീക്ഷ നാഷണൽ കമ്മിറ്റി അംഗങ്ങളായ ശ്രീ. ബിജു ഗോപിനാഥ്, ശ്രീ. പ്രവീൺ രാമചന്ദ്രൻ തുടങ്ങിയവർ സമീക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് വിശദീകരിച്ചു.
പുരോഗമന സാംസ്‌കാരിക ആശയങ്ങൾക്ക് നേതൃത്വം കൊടുക്കുവാനും സമകാലീന സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്നതിനുമായി ഇംഗ്ളണ്ടിന്റെ നോർത്ത് ഈസ്റ്റ് മേഖലയിലെ ആദ്യബ്രാഞ്ചാണ് ന്യൂകാസ്സിലിൽ രൂപം കൊണ്ടത്.
സമീക്ഷ യുകെ അടുത്ത മാസം തുടങ്ങുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ
വിജയിപ്പിക്കുന്നതിന് വേണ്ടി മുഴുവൻ പ്രവർത്തകരോടും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണം എന്ന് സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി
അഭ്യർത്ഥിച്ചു. അതോടൊപ്പം തന്നെ മലയാളം മിഷന്റെ ഭാഗമായി “എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം” എന്ന ഇടതുപക്ഷ സർക്കാരിൻറെ ക്യാമ്പയിൻ ഇംഗ്ളണ്ടിന്റെ നോർത്ത് ഈസ്റ്റ് മേഖല കേന്ദ്രീകരിച്ചു തുടങ്ങുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് മലയാളം മിഷൻ യുകെയുടെ ജോയിന്റ് സെക്രട്ടറി കൂടിയായ സ്വപ്ന പ്രവീൺ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. മലയാളം മിഷൻ യുകെയുടെ നിലവിലെ സെക്രട്ടറി ശ്രീ. എബ്രഹാം കുര്യന്റേയും, പ്രസിഡന്റ് ശ്രീ. മുരളിവെട്ടത്തിന്റെയും സഹായത്തോടെ മലയാളം സ്കൂൾ തുടങ്ങാനുള്ള നടപടികൾ സ്വപ്നപ്രവീണിന്റെ നേതൃത്വത്തിൽ തുടക്കം കുറിക്കാനും ബ്രാഞ്ച് സംയുക്തമായി തീരുമാനമെടുത്തു. സമീക്ഷ നാഷണൽ കമ്മിറ്റി അംഗം ശ്രീ. ബിജു ഗോപിനാഥ് സ്വാഗതവും ഈസ്റ്റ് ഇംഗ്ലണ്ട് ബ്രാഞ്ച്വൈസ് പ്രസിഡന്റ് ശ്രീ. വർഗീസ് ഔസേപ്പ് നന്ദിയും രേഖപ്പെടുത്തി.
ഉത്ഘാടനത്തോട് അനുബന്ധിച്ചു സമീക്ഷ യുകെയുടെ നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട് ബ്രാഞ്ചിൽ പുതിയ നേതൃത്വം നിലവിൽ വരുകയും ചെയ്തു. സെക്രട്ടറി – എൽദോസ് പോൾ, പ്രസിഡന്റ്- ടോജിൻ ജോസഫ്, ജോയിന്റ് സെക്രട്ടറി- പ്രസൂൺ രാഘവൻ, വൈസ് പ്രസിഡന്റ് – വർഗീസ് ഔസേപ്പ്, ട്രെഷരാർ – ബിനോയ് മാത്യു.
Leave a Reply