ജെപി മറയൂര്‍

സമീക്ഷ യു.കെയുടെ പൂള്‍-ബോണ്‍മൗത്ത് ഭാരവാഹികളായി പോളി മാഞ്ഞുരാന്‍ പ്രസിഡന്റ് ആയും, പ്രസാദ്  ഒഴായ്ക്കല്‍ സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പൂള്‍-ബോണ്‍മൗത്ത് പ്രദേശത്ത് സംഘടിപ്പിച്ച സമീക്ഷയുടെ യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഭാരവാഹികളെ സംബന്ധിച്ച് മേല്‍കമ്മിറ്റി മുന്നോട്ട് വെച്ച നിര്‍ദ്ദേശം ചാപ്റ്റര്‍ യോഗം ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. സമീക്ഷയുടെ ദേശീയ സമിതി അംഗമാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സ: പ്രസാദ്. മുന്‍ സി.പി.എം അംഗവും സജീവ ഇടത് പക്ഷ പ്രവര്‍ത്തകനുമായിരുന്ന പോളി മാഞ്ഞൂരാനാണ് പ്രസിഡന്റ്.

പൂള്‍-ബോണ്‍മൗത്ത് പ്രദേശത്തെ മലയാളികള്‍ പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്ക് നല്‍കി വരുന്ന എല്ലാ പിന്തുണയും പ്രോത്സാഹനവും ഭാവിയിലും ഉണ്ടാകണം എന്ന് പ്രസിഡന്റ് പോളി മാഞ്ഞൂരാന്‍ അഭ്യര്‍ത്ഥിച്ചു. ദേശീയ സമിതി തീരുമാനിക്കുന്ന പരിപാടികള്‍ക്ക് പുറമെ പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക മേഖലയ്ക്ക് ക്രിയാത്മകമായ സംഭാവന നല്‍കാന്‍ വേണ്ട പരിപാടികളും തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ഏറ്റെടുക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലയാളികളുടെ സാംസ്‌കാരിക സംഘടനയായ സമീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഐഡബ്ല്യുഎഎഫ്.ഐസിയുടെ മുദ്രാവാക്യങ്ങളും തങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കും എന്ന് തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി പ്രാസാദ് ഒഴയ്ക്കല്‍ പറഞ്ഞു.

ഭാരവാഹികളുടെ പൂര്‍ണ്ണ ലിസ്റ്റ് ചുവടെ
പ്രസിഡന്റ് – പോളി മാഞ്ഞൂരാന്‍
വൈസ് പ്രസഡിഡന്റ് -ജിജു നായര്‍
സെക്രട്ടറി -പ്രസാദ് ഒഴയ്ക്കല്‍
ജോയിന്റ് സെക്രട്ടറി -ലീനാ നോബിള്‍
ട്രെഷറര്‍ -റജി കുഞ്ഞാപ്പി
സെക്രട്ടറിയറ്റ് മെംബര്‍ -ജിബു കൂര്‍പ്പിള്ളില്‍