ജൂൺ 8 ന് ബോൺമൗത്തിൽ വച്ച് നടന്ന മഴവിൽ സംഗീതത്തിന്റെ ഓളങ്ങൾ ഓരോ സംഗീതപ്രേമികളുടെയും മനസ്സിൽ ഇപ്പോഴും അലയടിച്ചുകൊണ്ടിരിക്കുന്നു.
രാഗവും, താളവും, ശ്രുതിയും, മേളവും,നിറങ്ങളും കൈകോർത്ത രാവിന് നൃത്തവും കൂടി ചേർന്നപ്പോൾ ഒരു മഴവില്ലിന്റെ പകിട്ടായി മാറി.

വൈകുന്നേരം 04:30 ആരംഭിച്ച സംഗീത വിരുന്ന്, ഏവർക്കും പ്രിയങ്കരനും നമ്മുടെയെല്ലാം സ്വകാര്യ അഹങ്കാരവുമായ ബ്രിസ്റ്റോൾ മേയർ ശ്രീ ടോം ആദിത്യ ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് പ്രശസ്ത ഗായകരായ ജിൻസ് ഗോപിനാഥ്, വാണിജയറാം, ദീപക് യതീന്ദ്രദാസ് എന്നിവരും തിരിതെളിയിച്ചു ഐശ്വര്യപൂർണ്ണമായ ഒരു തുടക്കമിട്ടു. മഴവില്ലിന്റെ സാരഥികളായ അനീഷ് ജോർജ് , ടെസ്സ് മോൾ ജോർജ് ,സംഘടകരായ ശ്രീ ഡാന്റ്റൊ പോൾ, ശ്രീ കെ എസ് ജോൺസൻ , ശ്രീ സുനിൽ രവീന്ദ്രൻ , ശ്രീ ഷിനു സിറിയക് , ശ്രീമതി സൗമ്യ ഉല്ലാസ് , ശ്രീമതി ജിജി ജോൺസൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

ഇന്ത്യൻ സൈനികരെ ആദരിക്കുവാനായി ”Tribute to Indian soldiers ”എന്ന ഗാനാഞ്ജലി പ്രശസ്ത ഗായിക ഗിരിജ ധബകേ ആലപിക്കുമ്പോൾ കളർ മീഡിയയുടെ ലെഡ് സ്‌ക്രീനിൽ മിന്നിമറഞ്ഞ ദൃശ്യങ്ങൾ, സൈനികരുടെ ത്യാഗപൂർണമായ ജീവിതത്തെ ഓര്മപെടുത്താൻ ഉതുകുന്നവയായിരുന്നു. ഇന്ത്യൻ സൈനികരെ പ്രതിനിദാനം ചെയ്തുകൊണ്ട് ബോൺമോത്തിലെ കുരുന്നുകൾ സൈനിക വേഷമിട്ട് സല്യൂട്ട് ചെയ്തു നിന്നപ്പോൾ ദേശസ്നേഹത്താൽ സദസ്സിൽ നിന്നും ”ഭാരത് മാതാ കീ ജയ്” കൾ മുഴങ്ങി.

തുടർന്ന് ജിൻസും ,വാണിയും,ദീപകും ചേർന്ന് തീർത്ത ഒരു സംഗീത പെരുമഴയായിരുന്നു , ഒന്നിന് പുറകെ ഒന്നായി എത്രകേട്ടാലും കൊതിതീരാത്ത ഗാനങ്ങൾ , മോഹൻലാൽ ഹിറ്റ്‌സ്, വിജയ് ഹിറ്റ്‌സ് ഗാനങ്ങളിൽ സദസ്സ് ആടി തിമർത്തു.
ഹിന്ദി ഗാനങ്ങൾ കോർത്തിണക്കി ”ശ്യാമ ഈ സംഗീത് ” എന്ന ഗാനകൂട്ട് അനീഷും , ടെസ്സ യും ഗിരിജയും കൂടി ആലപിച്ചപ്പോൾ . യു കെ യിലെ ഉടനീളം ഉള്ള ഗായകർ അവരുടെ ശബ്ദമാധുര്യം കൊണ്ട് സദസ്സിനെ കൈയിലെടുത്തു.

ഓരോ ഗാനത്തിനും ആമുഖമെന്നപോൽ സംഗീതം , വരികൾ ,പാടിയവർ തുടങ്ങിയവരെ കുറിച്ചുള്ള വിരസത ഇല്ലാത്ത വിവരണം, പ്രശസ്ത അവതാരകയും കവയത്രിയുമായ രശ്മിയുടെ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ചത് അതാതു ഗാനത്തിന്റെ ശില്പികളെകുറിച് അറിയുന്നതിന് സദസ്സിനെ സഹായിച്ചു.

സന്തോഷ് നമ്പ്യാരുടെയും കൂട്ടരുടെയും ലൈവ്ഓർക്കസ്ട്ര മഴവില്ലിന്റെ സവിഷേതയായി മാറിയിട്ട് നാളുകൾ ഏറെ ആയെങ്കിലും, ഒരു പുതു അനുഭവം പോലെ ഒരു പാളിച്ച പോലും വരാതെ യുകെയിൽ ഉടനീളം നിന്ന് എത്തിയവുടെയും ,പ്രശസ്ത ഗായകരുടെയും ശബ്ദത്തിന് താളമിട്ടു. എല്ലാവരുടെയും പ്രശംസക്ക് പത്രമാവുകെയും ചെയ്തു.

ഈ വർഷത്തെ മഴവിൽ സംഗീതത്തിന്റെ ശബ്ദ വെളിച്ചം നിയന്ത്രിച്ചത് ബീറ്സ് ഡിജിറ്റൽ യുകെ യുടെ ബിനു ജേക്കബ് ആയിരുന്നു … ഈ നോർതംപ്റ്റൻ സ്വദേശി കഴിഞ്ഞ നാലു വർഷമായി മഴവിൽ സംഗീതത്തോടൊപ്പം സഞ്ചരിക്കുന്നു ..

പതിവുപോലെ കളർ മീഡിയയുടെ ലെഡ് സ്‌ക്രീനിൽ ഓരോ ഗാനത്തിന്റെയും ദൃശ്യങ്ങൾ മിന്നിമറഞ്ഞത് ആസ്വാദനത്തിന്റെ ആഴം പതിന്മടങ്ങാക്കി. ശ്രി വെൽസ് ചാക്കോ യുടെ നേതൃത്വത്തിലുള്ള കളർ മീഡിയ യുകെയിൽ പ്രശ്സതരാണ്

മഴവില്ലിന്റെ നിറങ്ങൾ ഒട്ടും ചോർന്നുപോകാതെ ഒപ്പിയെടുത്ത ജിനു സി വർഗീസ് (ഫോട്ടോജിൻസ്‌) , റോണി ജോർജ് (എ ർ ഫോട്ടോഗ്രാഫി) , സന്തോഷ് ബെഞ്ചമിൻ (എസ് എൻ ഫോട്ടോഗ്രാഫി) എന്നിവർ എന്നും മഴവില്ലിനോടൊപ്പോം സഞ്ചരിക്കുന്നു എന്നതിൽ അഭിമാനിക്കുന്നു.

നല്ല സംഗീതത്തോടൊപ്പോം നല്ല ഭക്ഷണവും ഒരുക്കിയിരുന്നു മഴവിൽ സംഗീതം.
യു കെ യിലെ പ്രശസത ഷെഫ് അബ്ദുൾ മുനീറിന്റെ രുചികരമായ കേരള ഭക്ഷണവും ആസ്വദിക്കുവാനുള്ള ഒരവസരവും കൂടി കാണികൾക്കു ഉണ്ടായി.

ബോൺമൗത് തമിഴ് കമ്മ്യൂണിറ്റിയിലെ കുട്ടികളുടെ ഫ്യൂഷൻ ഡാൻസ്, ലണ്ടൻ വാട്ഫോർഡിൽ നിന്നുമുള്ള ജയശ്രീയും സംഘവും അവതരിപ്പിച്ച ഡാൻസ്കൾ …….

തുടങ്ങിയവ മഴവില്ലിന് കൂടുതൽ നിറങ്ങളേകി.

രാത്രി പതിനൊന്നു മണിയോടുകൂടി കൊടിയിറങ്ങിയ സംഗീത ഉത്സവത്തിന്, ഗായകർക്കുള്ള ഉപഹാരവും വിശിഷ്ട അതിഥികളുടെ കൈയില്നിന്നും വാങ്ങാനുള്ള അവസരവും ഉണ്ടായി.
ഇന്ത്യയുടെ നാനാ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും എന്തിന് ഇംഗ്ലണ്ട്, പോളണ്ട്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും മഴവില്ലിന്റെ സദസ്സിൽ ആസ്വാദകരായി എന്നതിലൂടെ സംഗീതത്തിന് ഭാഷയുടെ അതിർവരമ്പുകൾ ഇല്ലായെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു.
യു കെ യിലുടനീളമുള്ള അഞ്ഞൂറില്പരം കലാകാരൻ മാരും ആസ്വാദകരും അണിനിരന്ന ഒരു വേദിയായി മഴവിൽ സംഗീതം നിറഞ്ഞൊഴുകിയ ഈ വേളയിൽ
അടുത്ത മഴവില്ലിനായുള്ള കാത്തിരിപ്പിനു തുടക്കമിക്കുകൊണ്ടു …
നന്ദിയോടെ മഴവില്ല് ഭാരവാഹികൾ.