ജയൻ എടപ്പാൾ

സെപ്റ്റംബർ 7 നു നടക്കുന്ന സമീക്ഷയുടെ മൂന്നാമത് പൊതുസമ്മേളനം ഉത്ഘാടനം ചെയ്യുന്നത് സഖാവ്. എം. സ്വരാജ് എം എൽ എ ആണ്. അന്നേ ദിവസം തന്നെ നടക്കുന്ന സാംസ്‌കാരിക സെമിനാർ ഉത്ഘാടനം ചെയ്യുന്നത്,പ്രമുഖ വാക്മിയും,കേരളത്തിലെ പുരോഗമന സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായ ശ്രീ. സുനിൽ പി ഇളയിടവുമാണ്. ഹീത്രൂവിലെ സെയിന്റ്. മേരിസ് ചർച് ഹാളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ നീണ്ടു നിൽക്കുന്ന പൊതു സമ്മേളനവും സാംസ്‌കാരിക സെമിനാറും വമ്പിച്ച വിജയമാക്കാൻ സമീക്ഷ അംഗങ്ങൾ പരമാവധി പരിശ്രമിക്കുകയാണ്. ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ സെപ്റ്റംബർ 8 നു, സെയിന്റ്. ഡേവിഡ് റോമൻ കാത്തോലിക് ചർച് ഹാളിൽ, രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കുന്ന പ്രതിനിധി സമ്മേളനം യുകെയുടെ വിവിധ പ്രദേശങ്ങളിലെ സമീക്ഷ ബ്രാഞ്ചുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 150 ഓളം വരുന്ന സമ്മേളന പ്രതിനിധികളെ M സ്വരാജ് M L A അഭിസംബോധനം ചെയ്തു കൊണ്ട് ദേശീയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയുന്നതാണ് ..

ചെയ്യുന്നതാണ്.വിവിധ സമീക്ഷ ബ്രാഞ്ചുകൾ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ദേശീയ സമ്മേളനം അടുത്ത രണ്ടു വർഷത്തേക്കുള്ള ദേശീയ സമിതിയെയും ദേശീയ ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതാണ് …
പ്രതിനിധി സമ്മേളനതിൽ പുരോഗമന കലാ സാംസ്ക്കാരിക പ്രവത്തനങ്ങളും പ്രേമേയങ്ങളും ചർച്ച ചെയ്യും …ദേശീയ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു എന്ന് ദേശീയ സെക്രട്ടറി ശ്രീമതി സ്വപ്ന പ്രവീണും, ജോയിന്റ് സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളിയും അറിയിച്ചു …. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കല-സാമൂഹിക- സംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നതായിരിക്കും.
ബ്രിട്ടനിലെ മറ്റു സംഘടനകളായ, ചേതന, ഐ ഡബ്ലിയു എ, എ ഐ സി, എ ഐ ഡബ്ലിയു, ക്രാന്തി, പി ഡബ്ലിയു എ പ്രവര്‍ത്തകരെയും പ്രത്യേകം ക്ഷണിതാക്കളായി എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി സ്വാഗതസംഘം കൺവീനർ ശ്രീ. രാജേഷ് കൃഷണ അറിയിച്ചു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം പുരോഗമന നൂതന ആശയാവിഷ്‌കാരങ്ങൾക്കു നേതൃത്വം നല്‍കുന്ന ‘സമീക്ഷയുടെ’ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിൽ പങ്കാളികൾ ആവാനും സെപ്റ്റംബർ 7 നു നടക്കുന്ന സമീക്ഷയുടെ മൂന്നാം ദേശീയ സമ്മേളനം വിജയിപ്പിക്കാനും മുഴുവൻ മലയാളി സമൂഹത്തോടും സമീക്ഷ ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു .