ഉണ്ണികൃഷ്ണൻ ബാലൻ

പിറന്ന നാട് കഷ്ടതയിൽ വലയുമ്പോൾ വികസിത രാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികൾ നാടിനെ ചേർത്ത് പിടിക്കുന്ന കാഴ്ച പുതിയതല്ല. കോവിഡിന്റെ രണ്ടാം തരംഗം നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ ആകെ ഉലച്ചിരിക്കുന്നു. കേന്ദ്ര ഗവണ്മെന്റ് ഈ ദുരന്തത്തെയും ഒരു അവസരമായി കണ്ട്‌ കോർപ്പറേറ്റുകളുടെ കച്ചവട താൽപര്യങ്ങൾക്കു തീറെഴുതുകയാണ്. കോവിഡ് പ്രധിരോധ വാക്സിനുകൾ പോലും ജനങ്ങൾക്ക് സൗജന്യമായി നൽകാതെ അമിത വില ഈടാക്കുന്നു. ഈ അവസരത്തിലാണ് നമ്മുടെ കൊച്ചു കേരളം വാക്സിനുകൾ ജനങ്ങൾക്ക് സൗജന്യമായി നൽകികൊണ്ട് കോവിഡിനു പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നത്.

ഓരോ മലയാളിയും കൈകോർക്കേണ്ട സമയമാണിത് . വലിയ തുകയാണ് ഇതിനായി ചെലവുവരിക. സമീക്ഷ യുകെ കേരളത്തിനൊരു കൈത്താങ്ങാകാൻ തീരുമാനിച്ചു കഴിഞ്ഞു. ബിരിയാണി മേളയിലൂടെയും , പായസ മേളയിലൂടെയും സമീക്ഷ ബ്രാഞ്ചുകൾ പണസമാഹരണം തുടങ്ങിക്കഴിഞ്ഞു. ഈ പണം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. സമീക്ഷ ഗ്ലോസ്‌റ്റെർഷെയർ ,ലണ്ടൻ ടെറി, ബെൽഫാസ്റ് തുടങ്ങിയ ബ്രാഞ്ചുകളിൽ ഈ മാസം 15 ,18, 21 തീയതികളിൽ ബിരിയാണി മേള നടക്കും. ബാക്കി ബ്രാഞ്ചുകളിൽ എല്ലാം തന്നെ പ്രാരംഭ നടപടികൾ തുടങ്ങി കഴിഞ്ഞു. വളരെ നല്ല രീതിയിൽ ഉള്ള പിന്തുണയാണ് ഇതിനു ലഭിക്കുന്നത്. ലണ്ടൻ ടെറി ബ്രാഞ്ചിന്റെ പ്രവർത്തനങ്ങളിൽ ഈ നാട്ടിൽ ജനിച്ചു വളർന്ന ബ്രിട്ടീഷ് വംശജർ പോലും പങ്കാളികൾ ആയി ആൾട്ടനഗേൾവിൻ ഏരിയ ഹോസ്പിറ്റലിൽ ( Altnagelvin Area Hospital) നിന്നും 200 ൽ പരം ഓർഡറുകൾ ആണ് ഇവർ നൽകിയിരിക്കുന്നത്,അത്‌ 18-ആം തീയതി ഇവർക്കായി പ്രത്യേകം തയ്യാറാക്കി നൽകും.

ഇതുകൂടാതെ ഗ്ലോസ്‌റ്റർ റോയൽ ഹോസ്പിറ്റലിൽ, നിന്നും നൂറിൽ പരം ഓർഡറുകൾ ലഭിച്ചു. എന്ന് ഗ്ലോസ്‌റ്റർഷെയർ ബ്രാഞ്ച് സെക്രട്ടറി സനോജ് മാത്യു അറിയിച്ചു.15 ആം തീയതി അവർക്കായി ഭക്ഷണം പ്രത്യേകം തയ്യാറാക്കി നൽകും. ഈ ഓർഡറുകൾ എല്ലാം അവർതന്നെ വാങ്ങി വിതരണം ചെയ്യും. സഹപ്രവർത്തകരുടെ നാടിനുവേണ്ടി ഇവർ കാണിക്കുന്ന സ്നേഹവും കരുതലും ആരുടെയും കണ്ണ് നിറയ്ക്കും. നല്ലവരായ ലണ്ടനിലെയും ഗ്ലോസ്‌റ്ററിലെയും ബെൽഫാസ്റ്റിലെയും ആ ജനതയ്ക്കു മുന്നിൽ സമീക്ഷ യുകെ ശിരസ്സു നമിക്കുന്നു. പിറന്ന നാടിനുവേണ്ടി വലിയ ഒരു തുക സമ്പാദിച്ചു നല്കാൻ കഴിയും എന്ന പ്രതീക്ഷയിൽ ആണ് സമീക്ഷ. രണ്ടാം പ്രളയ കാലത്തും പതിനാലു ലക്ഷത്തോളം രൂപ സമീക്ഷ യുകെ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. എന്ന്  സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പറഞ്ഞു.