ഉണ്ണികൃഷ്ണൻ ബാലൻ

കോവിഡ് പ്രതിസന്ധിയ്ക്കിടെ കേരളത്തിന് സ്വാന്തനമാകാന്‍ യുകെയിലെ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് യുകെയുടെ വിവിധ പ്രദേശങ്ങളിൽ നടന്നു വരികയാണ് . ആയിരത്തിലേറെ പേര്‍ക്ക് ബിരിയാണി ഉണ്ടാക്കി വിതരണം ചെയ്ത് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്‍ ചലഞ്ചിനായി വലിയ ഒരു തുക സമാഹരിച്ചു നല്‍കാനാണ് സമീക്ഷ യുകെ ശ്രമിക്കുന്നത്. കേരള സര്‍ക്കാര്‍ നാട്ടിൽ ഏവർക്കും ഫ്രീ വാക്‌സിന്‍ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ ഓരോ മലയാളികളും സര്‍ക്കാരിനായി പിന്തുണ നല്‍കിവരികയാണ്. നിരവധി പേരാണ് ഇതിനായി ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയിട്ടുള്ളത്.

രണ്ടാം പ്രളയകാലത്തും സമീക്ഷ യുകെ കേരളത്തെ വലിയ രീതിയില്‍ തന്നെ സഹായിച്ചിട്ടുണ്ട്. സമീക്ഷ യുകെയുടെ ഗ്ലോസ്‌റ്റർ ബ്രാഞ്ച് ഭാരവാഹികളായ സനോജ്,ലോറന്‍സ് പല്ലിശേരി, ഡോ ബിജു പെരിങ്ങത്തറ, ചാൾസ്,അനിൽകുമാർ ശശിധരൻ, അജി പത്രോസ്, ശ്യാം,ഫ്രാൻസിസ്, ബിജു ജോസ്,മനോജ് ജോസഫ്, തോമസ്, മാത്യു ഇടിക്കുള, ജോയി,ശ്രീകുമാർ, ജോർജ്ജ്കുട്ടി, ജോജി തോമസ് എന്നിവർ ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകി.

  ഷെറിൻ പോൾ വർഗീസിന് വേൾഡ് മലയാളി കൗൺസിലിന്റെ ആദരാഞ്ജലികൾ

ഗ്ലോസ്റ്ററിലെ സമീക്ഷ പ്രവർത്തകർ പിറന്ന നാടിനായി മുന്നിട്ടിറങ്ങിയപ്പോൾ ബ്രിട്ടീഷ് വംശജർ പോലും പിന്തുണയുമായി എത്തി. ഗ്ലോസ്റ്റർ ഷെയർ റോയൽ ഹോസ്പിറ്റൽ, ഗ്ലോസ്റ്റർ ഷെയർ കൗണ്ടി ക്രിക്കറ്റ് ക്ലബ് തുടങ്ങിയ ഇടങ്ങളിൽ നിന്നും സമാനതകളില്ലാത്ത പിന്തുണയാണ് സമീക്ഷ പ്രവർത്തകർക്ക് ലഭിച്ചത്. ഈ ഉദ്യമത്തിൽ സമീക്ഷയോടു സഹകരിച്ച ഗ്ലോസ്റ്ററിലെ സമീക്ഷ പ്രവർത്തകരോടും നല്ലവരായ ജനങ്ങളോടും സമീക്ഷ നാഷണൽ കമ്മിറ്റിയുടെ നന്ദിയും കടപ്പാടും സമീക്ഷ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പ്രസിഡന്റ് സ്വപ് ന പ്രവീൺ എന്നിവർ അറിയിച്ചു.