ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രഥമ ഓൾ യുകെ നാഷണൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിൽ മാഞ്ചസ്റ്റർ റീജണിൽ നിന്നുള്ള നസറുൾ കരീം, ഈതൻ ഡാലി സഖ്യത്തിനു വിജയം.

മാഞ്ചസ്റ്റർ സെന്റ് പോൾസ് കാത്തലിക് ഹൈസ്കൂളിൽ വെച്ചു നടന്ന ഗ്രാൻറ് ഫിനാലെയിൽ 12 റീജിയണൽ മത്സരങ്ങളിൽ നിന്നും വിജയിച്ചെത്തിയ 32 ടീമുകളാണ് മാറ്റുരച്ചത്. നസറുൾ കരീം, ഈതൻ ഡാലി സഖ്യം ഒന്നാം സ്ഥാനം നേടിയപ്പോൾ ഫൈനലിൽ വാശിയോടെ പോരാടിയ കെറ്ററിംഗ് റീജിയണിൽ നിന്നുള്ള മേബിൾ മനോ കുര്യൻ, ജ്യൂവൽ മനോ കുര്യൻ സഖ്യത്തിനു രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. കൊവൻട്രി റീജിയണിൽ നിന്നുള്ള ജോബി ജോർജ്, ജിസ്‌മോൻ സഖ്യം മൂന്നാം സ്ഥാനവും ഇപ്‌സ്‌വിച്ച് റിജിയണിലെ ലെവിൻ മാത്യു, മാത്യു കെ ചെറിയാൻ സഖ്യം നാലാം സ്ഥാനവും കരസ്തമാക്കി.

ഒന്നാം സ്ഥാനക്കാർക്ക് 1001 പൗണ്ടും എവർറോളിങ്ങ് ട്രോഫിയും മറ്റു വിജയികൾക്ക് യഥാക്രമം £501ഉം ട്രോഫിയും , £251ഉം ട്രോഫിയും , £101ഉം ട്രോഫിയും സമ്മാനമായി ലഭിച്ചു.ഗുഡീസ്, ഇൻഫിനിറ്റി മോർട്ട്ഗേജ്, കിയാൻ ലോജിസ്റ്റിക്സ് ലിമിറ്റഡ്, ആദീസ് എച്ച് ആർ ആൻഡ് അക്കൗണ്ടൻസി സൊല്യൂഷൻ തുടങ്ങിയവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാവിലെ 10 മണിയോടെ ആരംഭിച്ച മത്സരങ്ങൾ മേയർ ഡോണ ലുഡ്ഫോർഡ് ഉത്ഘാടനം ചെയ്തു .സമീക്ഷ യുകെ ഷെയർ & കെയർ പ്രൊജക്ടിനെ അഭിനന്ദിച്ച മേയർ മാഞ്ചസ്റ്റർ ബ്രാഞ്ചിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും നടത്തി. മത്സരങ്ങൾ വൈകുന്നേരം 6 മണി വരെ നീണ്ടു. ഗ്രാൻറ് ഫിനാലെയുടെ മുഴുവൻ വാശിയോടും കൂടിയാണ് എല്ലാ ടീമുകളും ഏറ്റുമുട്ടിയത്.യു കെ യുടെ വിവിധ സ്ഥലങ്ങളിൽ നിന്നും ബാഡ്മിൻറൻ ആരാധകർ മത്സരങ്ങൾ കാണാൻ എത്തിയിരുന്നു. ടീമുകളുടെ പ്രകടനം കൊണ്ടും സംഘാടക മികവുകൊണ്ടും സമിക്ഷ യുകെ പ്രഥമ ബാഡ്മിൻറൻ ടൂർണമെൻറ് വൻ വിജയമായി.

ടൂർണമെന്റിലെ വിജയികൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു അതോടൊപ്പം മത്സരങ്ങളിൽ പങ്കെടുത്ത് ഞങ്ങളോടു സഹകരിച്ച മുഴുവൻ മത്സരാർത്ഥികളോടും ഗ്രാൻഡ് ഫിനാലെ കാണുവാനും, പിന്തുണയ്ക്കാനും എത്തിയ എല്ലാ നല്ലവരായ സുഹൃത്തുകൾക്കും സംഘാടകർ നന്ദി അറിയിച്ചു.