ഉണ്ണികൃഷ്ണൻ ബാലൻ
രണ്ടാമത് ദേശീയ ബാഡ്മിന്റൺ ടൂർണമെന്റ് തീയതി പ്രഖ്യാപിച്ച് സമീക്ഷ യുകെ. ഫെബ്രുവരി ആദ്യ വാരം മുതൽ റീജണൽ മത്സരങ്ങൾ ആരംഭിക്കും. റീജിയണൽ മത്സരവിജയികൾ ഫൈനലിൽ എറ്റു മുട്ടും. മാർച്ച് രണ്ടാം വാരത്തോടെ റീജണൽ മത്സരങ്ങൾ സമാപിക്കും. 2024 മാർച്ച് 24-നാണ് ഫൈനൽ. വാശിയേറിയ ഫൈനൽ മത്സരങ്ങൾക്ക് കൊവൻട്രി വേദിയാകും. ഗംഭീര സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. വിജയികൾക്ക് ഒന്നാം സമ്മാനമായ 1,001 പൗണ്ടും സമീക്ഷ യുകെ എവർ റോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കും. മൂന്നാം റണ്ണറപ്പിന് ട്രോഫിക്കൊപ്പം 201 പൗണ്ടും നാലാം റണ്ണറപ്പിന് 101 പൗണ്ടും ട്രോഫിയും ലഭിക്കും.
യുകെ യിൽ 16 ഓളം വ്യത്യസ്ത വേദികളിലായി 250-ലധികം ടീമുകൾ പങ്കെടുക്കുന്ന മേഖലാ മത്സരങ്ങൾ നടക്കും.
£30 ആണ് ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ഫീസ്. ഏതെങ്കിലും രാജ്യത്തെ ദേശീയ തലത്തിലുള്ള കളിക്കാർക്കും ഇംഗ്ലണ്ടിലെ ബാഡ്മിന്റൺ എ, ബി, സി, ഡി വിഭാഗങ്ങളിലെ കളിക്കാർക്കും ടൂർണമെന്റിൽ പങ്കെടുക്കാൻ അർഹതയില്ല. രജിസ്ട്രേഷനായി ഉള്ള ലിങ്ക് ചുവടെ ചേർക്കുന്നു
www.sameekshauk.org/badminton
ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന്റെ വിജയകരമായ ഏകോപനത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സമീക്ഷ യുകെ നാഷണൽ കമ്മിറ്റി അംഗങ്ങൾക്കൊപ്പം റീജിയണൽ കോർഡിനേറ്റർമാരും കമ്മിറ്റിയിൽ ഉൾപ്പെടുന്നു. ജിജു ഫിലിപ്പ് സൈമൺ, അരവിന്ദ് സതീഷ് എന്നിവർ സംഘാടക സമിതിക്ക് നേതൃത്വം നൽകും .
മികച്ച പങ്കാളിത്തത്തോടെയുള്ള ആവേശകരമായ പ്രകടനങ്ങൾ ആണ് Uk മലയാളികൾക്കായി കാത്തിരിക്കുന്നത്. യുകെയിലുടനീളമുള്ള മത്സര പ്രതിഭകൾ തീർച്ചയായും ഈ ടൂർണ്ണമെന്റിനെ അവിസ്മരണീയവും ചരിത്രപരവുമായ ഒന്നായി അടയാളപ്പെടുത്തും എന്ന കാര്യത്തിൽ സംശയമില്ല. ഈ ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ഇത് വൻ വിജയമാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും ബാഡ്മിന്റൺ കോ-ഓർഡിനേഷൻ കമ്മിറ്റി മേധാവി ജിജു സൈമൺ പത്രക്കുറിപ്പിൽ അറിയിച്ചു.
Leave a Reply