ലണ്ടൺ :സമീക്ഷ യുകെയുടെ മൂന്നാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച ഒരുക്കങ്ങൾ അവലോകനം ചെയ്തതായി ഇന്നലെ ചേർന്ന സമീക്ഷ കേന്ദ്ര സമിതി അറിയിച്ചു .സെപ്റ്റംബർ 7ന് പൊതുസമ്മേളന നടക്കുന്ന സമ്മേളന നഗരിക്ക് കാപാലികരുടെ കൊലപാതകത്തിന് ഇര ആയ പ്രസിദ്ധ കന്നഡ സാഹിത്യകാരൻ ശ്രീ കൽബുർഗി യുടെ നാമധേയം നല്കാനും സെപ്റ്റംബർ 8ന് നടക്കുന്ന സമീക്ഷ ദേശീയ പ്രതിനിധി സമ്മേളന നഗരിക്ക് മതാന്ധത ബാധിച്ച വർഗീയ ഫാസിസ്റ്റുകളുടെ കൊലക്കത്തിക്ക് ഇര യായ വിദ്യാർഥി നേതാവ് സ :അഭിമന്യു വിന്റെ പേര് നൽകുവാനും കേന്ദ്ര സമിതി തീരുമാനിച്ചു .


പൊതുസമ്മേളനം നഗരി അലങ്കരിക്കുവാനും സമ്മേളനത്തിന് എത്തിച്ചേരുന്ന വിശിഷ്ടതിഥികളായ ശ്രീ എം സ്വരാജ് MLA യെയും ശ്രീ സുനിൽ പി ഇളയിടത്തിനെയും സ്വീകരിക്കുവാനും സമ്മേളന നഗരിക്ക് സമീപത്തുള്ള സമീക്ഷ പ്രവർത്തകർ തയ്യാറായി കഴിഞു എന്ന് സ്വാഗത സംഘത്തിനുവേണ്ടി ശ്രീ മോൻസി , ശ്രീ ബിനോജ് ശ്രീ അബ്ദുൾ മജീദ്‌ എന്നിവർ അറിയിച്ചു .
ദേശീയ സമ്മേളനത്തിന്റ ആവേശം ഉൾക്കൊണ്ടു സമീക്ഷ UK യുടെ 14 മ്മത്തെ ബ്രാഞ്ച് വ്യാഴാഴ്ച പീറ്റർ ബൊരൊ യിൽ ഉദ്ഘാടനം ചെയുന്നു എന്ന് സമീക്ഷ ദേശീയ സമിതി സെക്രെട്രി ശ്രിമതി സ്വപ്ന പ്രവീണും ശ്രീ ദിനേശ് വെള്ളാപ്പിള്ളിയും അറിയിച്ചു ..
മതേതരമൂല്യങ്ങൾ ഉൾക്കൊണ്ടു പുരോഗമന കലാ സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ പങ്കാളി ആകുവാൻ സമീക്ഷയിൽ അണി ചേരണമെന്ന് യുകെയിലെ മത നിരപേക്ഷ പ്രവർത്തകരോട് സമീക്ഷ കേന്ദ്ര സമിതി ആവശ്യപ്പെട്ടു .
ഈ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ GCSE , A level പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കായി ഈ വർഷം മുതൽ സമീക്ഷ ഏർപ്പെടുത്തിയിരിക്കുന്ന സമീക്ഷ അക്കാദമിക് ടാലെന്റ്റ് അവാർഡിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
2019ൽ ആദ്യമായി ഇത്തരം പരീക്ഷകൾ എഴുതുകയും അതിൽ ഉന്നതവിജയം നേടുകയും ചെയ്ത കുട്ടികളെയാണ് അവാർഡിനായി പരിഗണിക്കുന്നത്.
നിങ്ങളുടെ പരിചയത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ, ദയവായി ഈ അവാർഡിനായുള്ള അപേക്ഷ sammekshauk28@gmail.com എന്ന ഈമെയിലിൽ അയക്കുക. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ സമീക്ഷ ദേശീയസമിതി അംഗങ്ങൾ നേരിട്ട് വിളിക്കുകയോ ഈമെയിലിൽ ബന്ധപ്പെടുകയോ ചെയ്യുന്നതാണ്. പേര്, മാർക്ക്‌ ലിസ്റ്റ് (സ്കാൻ കോപ്പി) അഡ്രസ്, ഫോൺ നമ്പർ, ഇമെയിൽ എന്നിവ കൃത്യമായും വ്യക്തമായും അയക്കണം.

സെപ്റ്റംബർ 7 ന്, ലണ്ടൻ ഹീത്രുവിൽ വെച്ച് നടക്കുന്ന സമീക്ഷയുടെ മൂന്നാമത് ദേശീയ പൊതുസമ്മേളനത്തിൽ വെച്ച്
ശ്രീ എം സ്വരാജ് എംഎൽഎ
ശ്രീ സുനിൽ പി ഇളയിടം ചേർന്ന്
ഈ അവാർഡുകൾ വിതരണം ചെയ്യുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് സമീക്ഷ ദേശീയ സമിതി അംഗങ്ങളുമായി ബന്ധപ്പെടുക.

Swapna praveen – 07449145145

Dinesh Vellappalli – 07828659608