ഹൊബാര്‍ട്ട് ഇന്റര്‍നാഷണലിന്റെ വനിതാ ഡബിള്‍സ് ഫൈനലില്‍ പ്രവേശിച്ച് സാനിയ-കിച്ചെനോക്ക് സഖ്യം. ഉക്രൈന്‍ താരം നദിയ കിചെനോകുമായി സഖ്യം ചേര്‍ന്ന് ഇറങ്ങിയ സാനിയ മികച്ച പ്രകടനമാണ് നടത്തിയത്. സെമിയില്‍ സ്ലൊവേനിയന്‍-ചെക്ക് ജോഡികളായ സിദാന്‍സെക്-മാരി ബൗസ്‌കോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കീഴ്പ്പെടുത്തിയത്. സ്‌കോര്‍: 7-6, 6-2

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാളെ നടക്കുന്ന ഫൈനലില്‍ ചൈനയുടെ സാങ് ഷുആയ് -പെങ് ഷുആയ് സഖ്യത്തെയാണ് സാനിയ- കിച്ചെനോക്ക് സഖ്യം നേരിടുക.33 കാരിയായ സാനിയ രണ്ട് വര്‍ഷത്തിന് ശേഷമാണ് ഡബ്ല്യുടിഎ സര്‍ക്യൂട്ടിലേക്ക് മടങ്ങിവരുന്നത്. പരിക്കിനെ തുടര്‍ന്ന് 2017 ഒക്ടോബറില്‍ കളിക്കളത്തില്‍ നിന്നും മാറി നിന്ന സാനിയ അമ്മയാതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയായിരുന്നു.