ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു സാം​സ​ണ്‍ വി​വാ​ഹി​ത​നാ​യി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി ചാ​രു​ല​ത​യാ​ണ് വ​ധു. കോ​വ​ള​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ല്‍ വെ​ച്ച്‌ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​രു​വ​രു​ടെ​യും ബ​ന്ധു​ക്ക​ള്‍ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. വൈകീട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിപുലമായ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.അ​ഞ്ചു വ​ര്‍​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ള​ജി​ലെ പ​ഠ​ന​കാ​ല​ത്താ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരുവനന്തപുരം ലയോള കോളേജില്‍ രണ്ടാം വര്‍ഷ എം.എ (എച്ച്.ആര്‍) വിദ്യാര്‍ത്ഥിനിയാണ് ചാരുലത. ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടംനേടിയതിന്റെ സന്തോഷത്തിനിടെയാണ് തന്റെ വിവാഹക്കാര്യവും സഞ്ജു വെളിപ്പെടുത്തിയത്.