നാഷണൽ കൗൺസിൽ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ ‘ സംസ്‌കൃതി 2019’ ദേശീയ കലാ മേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ഈ വരുന്ന ജുലൈ 6നു രാവിലെ 09 .00 മുതൽ ബർമ്മിങ്ഹാം ക്ഷേത്ര സമുച്ചയത്തിലുള്ള സാംസ്കാരിക വേദികളിൽ വച്ച് നടത്തപെടുന്ന കലാ മത്സരങ്ങളിൽ സബ് ജൂനിയർ ,ജൂനിയർ ,സീനിയർ എന്നീ തലങ്ങളിലായി നൃത്തം ,സംഗീതം ,ചിത്ര രചന ,സാഹിത്യം , പ്രസംഗം , തിരുവാതിര ,ഭജന ,ലഘു നാടകം,ചലച്ചിത്രം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള മത്സരയിനങ്ങളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഹൈന്ദവ സംഘടനാ അംഗങ്ങളും ,പ്രതിഭകളും മാറ്റുരയ്‌ക്കുന്നു .

ജൂലൈ 6നു രാവിലെ 8 നും 9 നും ഇടയിലായി മത്സരാർത്ഥികൾ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ചെസ്ററ് നമ്പറുകൾ കൈപ്പറ്റേണ്ടതാണ് . ഭാരതീയ ഹൈന്ദവ ദർശനങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ കലാ മാമാങ്കത്തിൽ പങ്കെടുക്കുവാൻ യുകെയിലെ ഹൈന്ദവ സമാജങ്ങളിലെ അംഗങ്ങൾ ഓരോരുത്തരെയും സ്വാഗതം ചെയ്തുകൊള്ളുന്നു . പ്രവാസ ലോകത്തു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഓരോരുത്തരുടെയും ഉള്ളിലെ കലാപരമായ അംശങ്ങളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരികയും ആദരിക്കുകയും ചെയ്യുക എന്നുള്ളതാണ് സംസ്‌കൃതി 2019 ന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്ന് എന്ന് സംഘാടകർ വ്യക്തമാക്കി .

ജുലൈ 6നു വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് മുഖ്യാതിഥികൾ ആയ ശ്രീ രാജമാണിക്യം IAS, ശ്രീമതി നിശാന്തിനി IPS എന്നിവർ – വിജയികൾ ,കലാ പ്രതിഭ ,കലാ തിലകം എന്നിവരെ പ്രശസ്തിപത്രം ,ഫലകം എന്നിവ നൽകി ആദരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നതായിരിക്കും .

സംസ്‌കൃതി 2019 ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ രജിസ്‌ട്രേഷൻ , പരിപാടികൾക്കുള്ള മ്യൂസിക് ട്രാക്കുകൾ എന്നിവ ജൂൺ 20നു മുൻപായി സമർപ്പിക്കേണ്ടതും നടപടികൾ പൂർത്തിയാക്കേണ്ടതുമാണ് . രജിസ്‌ട്രേഷൻ നടപടികൾക്കായി താഴെ കൊടുത്തിരിക്കുന്നഫോൺനമ്പറുകളിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രേജിസ്ട്രഷനും നാഷണല്‍ കൌണ്‍സില്‍ വെബ്‌ സൈറ്റ് സന്ദര്‍ശിക്കുക www.hinduheritageuk.org.  If you wish to register through our website, for those who wish participate on competition please use the orange window or click on (https://www.eventbrite.co.uk/e/sanskriti-2019-national-kalamela-for-contestants-tickets-62908419777?ref=ecount) and for those who wish attend as audience please use the green window  (https://www.eventbrite.co.uk/e/sanskriti-2019-national-kalamela-general-tickets-60523189489?ref=ecount).

For more information and help please contact :

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Contacts for details :

Harish Pala : 07578148446

Prashant Ravi : 07863978338

Pramod Pillai : 07540941596

email : [email protected]

www.hinduheritageuk.org

Please register before 20th June 2019