ലണ്ടന്‍: ശാന്തിഗിരി സാമൂഹിക സാംസ്‌കാരിക കേന്ദ്രം ലണ്ടനിലെ ന്യൂഹാമിലുള്ള മനോര്‍ പാര്‍ക് മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഞായറാഴ്ച നടന്ന ചടങ്ങില്‍ ന്യൂഹാം എംപി സ്റ്റീഫന്‍ ടിംസ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. മതസൗഹാര്‍ദ്ദവും സമാധാനവും മാനവികതയും ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്നതില്‍ ഇതുപോലുള്ള സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സുപ്രധാന പങ്കുവഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആതുരസേവന രംഗത്തടക്കം ശാന്തിഗിരി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്നും സ്റ്റീഫന്‍ ടിംസ് കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച് സാംസ്‌കാരിക പരിപാടികളും സാമൂഹിക മേഖലയില്‍ ഭാവിയില്‍ നടത്തേണ്ട പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചയും നടന്നു. ന്യൂഹാം കൗണ്‍സിലര്‍ ജോസ് അലക്‌സാണ്ടര്‍, മുന്‍ മേയറും ക്രോയ്ഡണ്‍ കൗണ്‍സിലറുമായ മഞ്ജു ഷാഹുല്‍ ഹമീദ്, വ്യവസായ പ്രമുഖന്‍ രശ്മി തക്രാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ