മലയാളത്തിലെ മുതിര്‍ന്ന നടി കെപിഎസി ലളിത കരള്‍ രോഗം ബാധിച്ചു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ചികിത്സക്കുള്ള സഹായം പ്രഖ്യാപിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പതിറ്റാണ്ടുകളായി സിനിമയില്‍ സജീവമായി നില്‍ക്കുന്ന ഒരു താരത്തിൻ്റെ പക്കല്‍ പണമുണ്ടെന്നും അതുകൊണ്ട് തന്നെ ഈ ചികിത്സയുടെ ചിലവ് സര്‍ക്കാര്‍ വഹികേണ്ടതുണ്ടോ എന്ന തരത്തില്‍ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ കെ പീ എസ് സീ ലളിതക്കു സര്‍ക്കാറില്‍ നിന്നും സഹായം ലഭിക്കാനുള്ള എല്ലാ അര്‍ഹതയുമുണ്ടെന്ന് പ്രശസ്ത സംവിധായകന്‍ ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.
ലളിതയുടെ ഭര്‍ത്താവ് ഭരതന് ഓപ്പറേഷന്‍ വേണ്ടി വന്നപ്പോള്‍ ഗോകുലന്‍ ഗോപാലനില്‍ നിന്നു പണം കടം വാങ്ങിയാണ് അത് ലളിത ചേച്ചി നടത്തിയതെന്ന് അദ്ദേഹം പറയുന്നു. മാത്രവുമല്ല മകള്‍ ശ്രീക്കുട്ടിയുടെ വിവാഹത്തിന് മലയാളത്തിലെ പ്രമുഖരായ താരങ്ങളാണ് ലക്ഷങ്ങള്‍ നല്‍കി സഹായിച്ചത്. ലളിതയുടെ മകന്‍ വണ്ടി അപകടമുണ്ടായപ്പോഴും മലയാള സിനിമാ ലോകം കയ്യയച്ചു സഹായിച്ചു. ലളിതയുമായി വലിയ ആത്മബന്ധമായിരുന്ന സുഹൃത്തുമായി തെറ്റുന്നതു പോലും മകന്‍ സിദ്ധാര്‍ത്ഥിൻ്റെ പേരിലാണെന്നും അദ്ദേഹം പറയുന്നു.
സിദ്ധാര്‍ത്ഥിൻ്റെ ഓപ്പറേഷന് ലക്ഷങ്ങള്‍ വേണ്ടിയിരുന്നു. അതുകൊണ്ട് തന്നെ ലളിത ചേച്ചിയുടെ സുഹൃത്ത് സഹായത്തിനായി ചെന്നത് മമ്മൂട്ടിയുടെ അടുത്തായിരുന്നു. എന്ത് പറ്റിയതാണെന്നു മമ്മൂട്ടി തിരക്കി. ബോധമില്ലാതെയാണോ വണ്ടിയോടിച്ചതെന്നും ചോദിച്ചു. കള്ളും കഞ്ചാവുമടിച്ചാണ് സിദ്ധാര്‍ത്ഥ് വണ്ടിയോടിച്ചതെന്ന് ലളിതയുടെ സുഹൃത്ത് തുറന്നു പറഞ്ഞു. ഇത് കേട്ട ഉടന്‍ തന്നെ മമ്മൂട്ടി നേരെ ലളിതയെ വിളിച്ചു. ചികിത്സാ സഹായം വേണമല്ലേ, നല്ല കാശുണ്ടല്ലോ എന്നൊക്കെ ചോദിച്ചു. ഒപ്പം മകനോട് വെള്ളമടിച്ച് വണ്ടിയോടിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു.
ഈ വിവരം പറഞ്ഞത് സുഹൃത്ത് ആണെന്ന് കൂടി മമ്മൂട്ടി പറഞ്ഞതോടെ ലളിത ചേച്ചിയും ആയുള്ള സുഹൃത്തിന്‍റെ ബന്ധം എന്നന്നേക്കുമായി അവസാനിച്ചെന്നു ദിനേശ് പറയുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണം വളരെ സങ്കടകരമാണ്. അവരൊരു കലാകാരിയാണ്. 60 വര്‍ഷത്തോളമായി സിനിമയില്‍ അഭിനയിക്കുന്നു. ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നതുകൊണ്ട് ഇങ്ങനെ തെറി പറയുന്നത് ശരിയല്ലന്നും ശാന്തി വിള ദിനേശ് പറയുന്നു.
നേരത്തെ നടന്‍ തിലകനും ഇത്തരത്തില്‍ സഹായം ലഭിച്ചിരുന്നു. അന്ന് മകന്‍ ഷോബിയോട് പത്ത് ലക്ഷം രൂപ അടയ്ക്കാന്‍ കിംസ് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ പെട്ടെന്ന് അത്രയും കാശ് അദ്ദേഹത്തിൻ്റെ കൈയ്യില്‍ ഇല്ലായിരുന്നു. അന്ന് ചീഫ് സെക്രട്ടറി കെ ജയകുമാറായിരുന്നു. അദ്ദേഹത്തോട് ഇക്കാര്യം ചോദിച്ചത് പ്രകാരം 58 ലക്ഷം രൂപ ചികിത്സയ്ക്കായി സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും നല്‍കിയ്താണെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply