മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളോടുള്ള തന്റെ ആത്മ ബന്ധത്തെ കുറിച്ച് പറഞ്ഞ് പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്. മമ്മൂട്ടി തന്നെ പാര എന്ന് വിളിക്കുമെന്നും തനിക്ക് ആ വിളി ഇഷ്ടമാണെന്നും സന്തോഷ് ശിവന് പറഞ്ഞു.
‘എന്നെ മമ്മൂട്ടി സാറ് പാര എന്ന് വിളിക്കും. തിരുവനന്തപുരത്ത് നിന്ന് ഒരു പാര എന്ന് വിളിക്കും. അത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. കളിക്ക് പറയുന്നതാണെന്നും പിന്നീട് ആ വാക്ക് സിനിമയില്‍ ഉപയോഗിച്ചു. മോഹന്‍ലാലിനെക്കൊണ്ട് യോദ്ധയില്‍ ജഗതിയെ പാര എന്ന് വിളിപ്പിച്ചു’ അഭിമുഖത്തില്‍ സന്തോഷ് ശിവന് കൂട്ടിച്ചേര്‍ത്തു.
ശശിധരന് ആറാട്ടുവഴിയുടെ തിരക്കഥയില്‍ സംഗീത് ശിവന് സംവിധാനം ചെയ്ത് മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, മാസ്റ്റര്‍ സിദ്ധാര്‍ത്ഥ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് യോദ്ധാ. കേരളത്തിലും നേപ്പാളിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനായിരുന്നു.
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ജാക്ക് എന്‍ ജില് ആണ് ഏറ്റവും പുതിയ സന്തോഷ് ശിവന് ചിത്രം. കോമഡി സയന്‍സ് ഫിക്ഷന്‍ വിഭാഗത്തിലുള്ള ഒരു പരീക്ഷണ ചിത്രമായിരുന്നു ജാക് എന്‍ ജില്. കാളിദാസ് ജയറാം, സൗബിന് ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, എസ്തര് തുടങ്ങിയ വലിയൊരു താരനിരയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
Leave a Reply