മെട്രിസ് ഫിലിപ്പ്

കോട്ടയം ക്നാനായ കത്തോലിക് അതിരൂപതയുടെ, നമ്മുടെ എല്ലാം പ്രീയപ്പെട്ട, അഭി. മാർ മാത്യു മൂലക്കാട്ട് പിതാവ്‌ 70 ന്റെ നിറവിൽ. ക്നാനായ മക്കളുടെ, വലിയ പിതാവിന് പിറന്നാൾ ആശംസകൾ.

1953 ഫെബ്രുവരി 27 ന് ഉഴവൂർ പള്ളി ഇടവക ( കുടക്കച്ചിറ) മൂലക്കാട്ട് ശ്രി. ജോൺ സാറിനും അന്നാമ്മ ‘അമ്മയ്ക്കും, മാത്യു എന്ന്, സ്നേഹത്തോടെ വിളിച്ച, സുന്ദരനായ ഒരു ആൺകുട്ടി പിറന്നു.
എലിസബത്ത് മാത്യു, സിസ്റ്റർ സൗമ്യ എസ്.എൻ.ഡി, സിസ്റ്റർ അനിജ എസ് വി എം, ലൂസി മാത്യു, പരേതനായ സിറിയക് ജോൺ, ഡോ ജോ എം ജോൺ, സിസി ജോൺ എന്നി സഹോദരി, സഹോദരങ്ങളോടൊപ്പം, കളിച്ചും ചിരിച്ചും പഠിച്ചും വളർന്നു വന്ന ആ മകൻ, ദൈവാലയത്തിൽ പോകാനും, യേശുവിനെ കൂടുതലായി അറിയുവാനും, യേശുവിന്റെ ‘അമ്മ, മറിയത്തെ കൂടുതലായും സ്നേഹിച്ചിരുന്നു.

പഠനത്തിലും, ആർട്സ് ആൻഡ് സ്പോർട്സിലും മിടുക്കൻ ആയിരുന്നു. കുറിച്ചിത്താനം എൽ പി സ്കൂളിൽ പ്രാദമിക വിദ്യാഭ്യാസം. ഉഴവൂർ ഒ എൽ എൽ ഹൈസ്കൂളിലെ പഠനത്തിന് ശേഷം, ഉഴവൂർ സ്റ്റീഫൻസ് കോളേജിൽ ബി എസി പഠിച്ചതിന് ശേഷമാണ്, കോട്ടയം രൂപതയുടെ സെമിനാരിയിൽ, വൈദികപഠനം പൂർത്തീകരിച്ച് , 1978 ഡിസംബർ 27 ന് അഭി. കുന്നശ്ശേരി പിതാവിനാൽ, കൈവയ്പ്പിലൂടെ, തിരുപ്പട്ടം സ്വീകരിച്ച് , വൈദികനായി പുത്തൻ കുർബാന അർപ്പിച്ച്, സഭയുടെ പള്ളികളിൽ സേവനം ചെയ്തു. തുടർന്ന് ബി എഡ് പഠിക്കുകയും ,ഉഴവൂർ ഓൾഹ്സിൽ (ആ സമയത്ത് എന്റെ അദ്ധ്യാപകൻ), കൂടാതെ സഭയുടെ വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായി. പീരുമേട് സ്കൂളിന്റെ പ്രിൻസിപ്പലായി ജോലി ചെയ്തു. എംഎ സോഷ്യോളജി പഠിച്ചു. സഭയുടെ വിവിധ പദവികളും, വഹിച്ചിരുന്നു.

അഭി. കുന്നശ്ശേരി പിതാവിന്റെ നിർബന്ധം കൊണ്ട്, ഇറ്റലിയിൽ പോയി കാനൻ നിയമത്തിൽ പി എച്ച് ഡി നേടി. തിരിച്ചുവന്ന് കോട്ടയം രൂപതയുടെ ചാൻസലർ ആയിട്ടും പ്രവർത്തിച്ചു. കോട്ടയം രൂപതയുടെ ഭാഗമായുള്ള വല്ലോംബ്രോസ സഭയുടെ തന്നെ, മറ്റൊരു വിഭാഗമായ ബെനെഡിക്ഷൻസിനോട് ചേർന്ന് പ്രവർത്തിക്കുന്നത്, ആ സഭയുടെ വളർച്ചയ്ക്കു നല്ലതാണ് എന്നുള്ള അഭിപ്രായം കുന്നശ്ശേരി പിതാവിനുണ്ടാകുകയും, ആ അഭിപ്രായം സ്വയം ഏറ്റെടുത്തുകൊണ്ട്, ആ സഭയുടെ വസ്ത്രം സ്വീകരിച്ച്, ഇറ്റലിയിൽ സേവനം ചെയ്തു കൊണ്ടിരുന്നപ്പോൾ ആണ്,കോട്ടയം രൂപതയുടെ പിൻതുടർച്ചാവകാശത്തോട് കൂടിയുള്ള സഹായമെത്രാനായി 1998 ഡിസംബർ 28ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കൈവയ്പു ശുശ്രൂഷ വഴി അഭിഷിക്തനായത്.

കണ്ണൂർ ബെറുമറിയം പാസ്റ്ററൽ സെന്ററിന്റെ, ചുമതല വഹിച്ചുകൊണ്ട്, മലബാറിലെ, ക്നനായ മക്കളുടെയും, പള്ളികളുടെയും വളർച്ചക്കായി, സേവനം ചെയ്തു. ബിഷ്പ് ആയി സേവനം ചെയ്തപോഴും, ആ സഭയുടെ വസ്ത്രം മാറ്റിയിരുന്നില്ല. എന്നാൽ പിന്നീട്, അതിരൂപതാ ആർച് ബിഷപ്പ് ആയപ്പോൾ, അഭി. കർദിനാൾ മാർ ആലഞ്ചേരി പിതാവിന്റെ സ്നേഹനിർബന്ധം കൊണ്ട്, വെള്ള വൈദീക വസ്ത്രം ധരിച്ചു.

The Benediction, officially the order of Saint Benedict (OSB) are a monastic religions order of the Catholic Church following the Rule of Saint Benedict. They were founded by Benedict of Nursia, a 6th Century monk who laid the foundation of Benedictions monasticism through the formulation of his Rule of Saint Benedict. Now members 6802(3419 priest as of 2020). Head Quarters at Sant’Anselmo all’Aventino, Italy. (CC)

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2006 ജനുവരി14 ന് കോട്ടയം മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് ആയി ചുമതല ഏറ്റെടുത്തു. അഭി. മാർ കുരിയാക്കോസ് കുന്നശ്ശേരി പിതാവിന്റെ റിട്ടയർമെന്റിനെ തുടർന്നാണ്, മൂലക്കാട്ട് പിതാവ്‌ രൂപതയുടെ ഭരണം ഏറ്റെടുത്തത്.

അഭി. പിതാവ് Member of Liturgical Commission, Good Shepherd Major Seminary, Kunnoth, Synodal Commission Chairman of St. Thomas Apostolic Seminary, Vadavathoor, Permanent Synod member of Syro Malabar Catholic Church, Member of CBCI commission for Justice, Peace and Development, Chairman, KCBC Commission for Youth, Ecumenical Council Member എന്നി ചുമതലകൾ വഹിക്കുന്നു. വരും വർഷങ്ങളിൽ, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും, കർദിനാൾ പദവിയും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.

1999 ൽ, ഉഴവൂർ വൈ.എം.സി.എ സെക്രട്ടറിയായി പ്രവൃത്തിക്കുന്ന സമയത്, മെമ്പർ ആയ ഡോ . ജോയോടൊപ്പം, നിരവധി തവണ മൂലക്കാട്ട് തറവാട്ടിൽ പോയി ബഹു. ജോൺ സാറിനെ സന്ദർശിച്ചത് ഓർമ്മവരുന്നു. ബഹു. ജോൺ സാറിന്റെ സ്നേഹവും കരുണയും അനുകമ്പയും നിറഞ്ഞ വർത്തമാനം കേൾക്കാൻവേണ്ടിയാണ് വൈ.എം.സി.എ അംഗങ്ങൾ, ആ വീട്ടിലേക്കു പോകുന്നത് തന്നെ. ആ സ്വഭാവം തന്നെയാണ് സാറിന്റെ മക്കൾക്കും ലഭിച്ചിരിക്കുന്നത്. മൂലക്കാട്ട് പിതാവിന്റെ സ്നേഹവും കരുതലും എല്ലാവരോടും ഉണ്ട്. ഒരോരുത്തരോടും ബഹുമാനത്തോടെ, ചിരിച്ചുകൊണ്ട്, പേര് വിളിച്ചു, വിശേഷങ്ങൾ തിരക്കി, അവരുടെ ആവശ്യങ്ങൾക്കു പരിഹാരം നൽകി പറഞ്ഞയക്കുന്നു.

അഭി. തിരുമേനിയുടെ പ്രസംഗങ്ങൾ, വളരെ അർത്ഥവത്തായതും, ഓരോ വിഷയത്തെകുറിച്ചും പഠിച്ചുള്ള അവതരണ ശൈലി, അവർണ്ണനീയമാണ്. ബൈബിൾ പണ്ഡിതൻ കൂടിയാണ്. കത്തോലിക്ക സഭയെകുറിച്ചും, കാനൻ നിയമത്തെകുറിച്ചും, ക്നനായ സമുദായത്തെ കുറിച്ചും, അഗാത അറിവുള്ള പിതാവ്, സഭയുടെ ശക്തികൂടിയാണ് എന്ന് ഈ അവസരത്തിൽ പറയേണ്ടിയിരിക്കുന്നു. പൂർവ്വ പിതാക്കൾ, പുണ്യാത്മാവുകൾ, തെളിച്ച വഴിയിലൂടെ, സമുദായത്തെ മൂന്നോട്ട് നയിക്കാൻ, കൂടുതൽ ശക്തി പിതാവിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

എന്റെ പുതിയ ഹോളിലാൻഡ് യാത്രവിവരണ പുസ്തകം നൽകുവാൻ പിതാവിന്റെ അടുത്ത്ചെന്നപ്പോൾ സ്നേഹത്തോടെ ബുക്ക് സ്വീകരിച്ചുകൊണ്ട്, മലയാളത്തിൽ, ഇത്രയധികം, വിവരണങ്ങളോടെ, മെട്രിസ്ന്റെ ഈ പുസ്തകം മാത്രമാണെന്ന് പറഞ്ഞത് ഓർക്കുന്നു.

സൂര്യ ചന്ദ്രൻമാർ ഉള്ളോടുത്തോളം കാലം ക്നനായ സമുദായം നിലനിൽക്കും എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട്, AD 345 മുതൽ ഗോത്രപിതാവായ ക്നാനായി തോമയുടെ പിൻതുടച്ചാവകാശിയായി, സമുദായത്തെ സ്നേഹിച്ചുകൊണ്ട് മുന്നോട്ട് സഞ്ചരിക്കുന്ന പ്രീയപെട്ട പിതാവിന് പിറന്നാൾ ആശംസകൾ.