കണ്ണൂര്‍ തയ്യില്‍ ഒന്നര വയസുകാരന്‍ മകനെ കരിങ്കല്‍ ഭിത്തിയിലടിച്ച് കൊന്ന ശരണ്യയുടെ ക്രൂരതയുടെ പൊയ്മുഖങ്ങള്‍ പുറത്താകുന്നു. കാമുകനൊപ്പം ജീവിക്കാനായി ഒന്നരവയസ്സുകാരനെ കൊന്നതെന്ന് വെളിപ്പെട്ടു കഴിഞ്ഞു. അതേസമയം ശരണ്യയിയെ ഈ കുറ്റകൃത്യത്തക്കേ് പ്രേരിപ്പിച്ച കാമുകന്‍ നിധിനെതിരെയും ഇപ്പോള്‍ നാട്ടുകാര്‍ രംഗത്തെത്തിയിരിക്കയാണ്.

ശരണ്യയുടെ കാമുകന്‍ വലിയന്നൂര്‍ സ്വദേശി നിധിനെതിരെ, ഭര്‍ത്താവ് പ്രണവും കുടുംബവും ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. നിധിന്‍ നിരന്തരം ശരണ്യയെ കാണാനെത്തിയിരുന്നു എന്നും പണവും മറ്റും ഇയാള്‍ വാങ്ങിയിരുന്നു എന്നുമാണ് മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. ഭര്‍ത്താവ് പ്രണവും തന്റെ ഭാര്യുമായി ഇയാള്‍ ചങ്ങാത്തത്തിലായിരുന്നു എന്നുള്ള മൊഴിയാണ് നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിധിനെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിധിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ നാട്ടുകാര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് പറയുന്നത്.

ശരണ്യയും നിധിനും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിധിനും ശരണ്യയും ചേര്‍ന്ന് കണ്ണൂര്‍ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാന്‍ ശ്രമിച്ചിരുന്നു. നിധിന്റെ വീട്ടില്‍ നടക്കുന്ന വിവാഹാവശ്യത്തിന് വേണ്ടിയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ തെളിവായി ശരണ്യയുടെ വീട്ടില്‍ നിന്നും നിധിന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍, തിരിച്ചറിയല്‍ രേഖകള്‍, കരം അടച്ച രസീത് എന്നിവ കണ്ടെത്തിയിരുന്നു. പൊലീസ് ഈ സഹകരണ ബാങ്കില്‍ അന്വേഷിച്ചെത്തിയപ്പോള്‍ ശരണ്യയും നിധിനും ലോണിന് അപോക്ഷിക്കാന്‍ എത്തിയിരുന്നു എന്ന വിവരം ലഭിച്ചു. ഇക്കാര്യം നിധിനോട് ചോദിച്ചപ്പോള്‍ ഒരു ലക്ഷം രൂപയുടെ ലോണ്‍ എടുക്കാനായിരുന്നു എന്നും 50,000 രൂപ വീതം രണ്ടുപേരും കൂടി പങ്കിട്ടെടുക്കാനായിരുന്നു തീരുമാനമെന്നുമാണ് പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്നലെ വൈകിട്ട് ശരണ്യയുടെ അയല്‍വാസിയായ ജിഷ്ണു നിധിനെതിരെ നിര്‍ണ്ണായകമായ മൊഴി പൊലീസിന് നല്‍കി. ഫെബ്രുവരി 16 ന് പുലര്‍ച്ചെ തയ്യില്‍ ജങ്ഷന് സമീപം ഒരു പള്‍സറില്‍ നിധിന്‍ നില്‍ക്കുന്നത് കണ്ടു എന്നാണ് ജിഷ്ണു മൊഴി നല്‍കിയത്. ഒരു സുഹൃത്തിനെ ധര്‍മ്മടത്ത് നിന്ന് കൂട്ടിക്കൊണ്ടു വരുവാനായി പോയതായിരുന്നു ജിഷ്ണു. അപ്പോഴാണ് നിധിനെ കണ്ടത്. എന്താണ് ഇവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്നും പൊലീസിനെ കണ്ട് മാറി നിന്നതാണ് എന്ന് പറയുകയുമായിരുന്നു. ഇവിടെ നില്‍ക്കണ്ട നാട്ടുകാര്‍ ആരെങ്കിലും കണ്ടാല്‍ വെറുതെ മെക്കിട്ടുകേറും അതുകൊണ്ട് വേഗം പോകാന്‍ പറഞ്ഞു. അപ്പോള്‍ ജിഷ്ണുവിനോട് പൊലീസുണ്ടോ എന്ന് ഒന്ന് നോക്ക് എന്നിട്ട് ഞാന്‍ പൊയ്‌ക്കോളാം എന്ന് നിധിന്‍ പറഞ്ഞു. പേടിക്കണ്ട എന്റെ കൂടെ പോര് എന്ന് പറഞ്ഞ് ജിഷ്ണു തേക്കില പീടികവരെ നിധിനെ കൊണ്ടാക്കി എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭര്‍തൃ വീട്ടുകാര്‍ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും ശരണ്യ എടുത്തിട്ടുണ്ട് എന്ന് ആരോപണം ഉന്നയിച്ചിരുന്നു. മോഷണം നടത്തിയത് നിധിന് പണം നല്‍കാനായിരിക്കാം എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.

പ്രണവും ശരണ്യയും ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ടായിരുന്നു വിവാഹം കഴിച്ചത്. ശരണ്യയും നിധിനും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് വിവാഹ ശേഷം ഭര്‍ത്താവ് പ്രണവ് ഗള്‍ഫില്‍ ജോലിക്ക് പോയശേഷമായിരുന്നു. ശരണ്യയുടെ ഒരു സുഹൃത്ത് പ്രണവ് ഇഷ്ടപ്പെടുന്ന സമയത്ത് തന്റെ ഫെയ്‌സ് ബുക്ക് സുഹൃത്തായ നിധിനും ഇഷ്ടമായിരുന്നെന്നും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു എന്നും പറഞ്ഞു. ഇത് കേട്ട ശരണ്യ നിധിനെ ഫെയ്‌സ് ബുക്ക് വഴി മെസ്സേജ് അയച്ച് ഇതിനെ പറ്റി അന്വേഷിക്കുകയും പിന്നെ നിരന്തരം മെസ്സേജുകള്‍ അയച്ച് പ്രണയത്തിലേക്ക് വീഴുകയുമായിരുന്നു. ഫോണ്‍ നമ്പര്‍ കൈമാറി നിരന്തരം ഫോണ്‍ വിളിച്ച് സംസാരിക്കുകയും വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. നിധിന്‍ ആത്മാര്‍ത്ഥമായാണ് സ്‌നേഹിക്കുന്നതെന്നായിരുന്നു ശരണ്യ കരുതിയിരുന്നത്. എന്നാല്‍ നിധിന്‍ ശരണ്യയെപോലെ മറ്റു യുവതികളുമായി ബന്ധങ്ങളുണ്ടായിരുന്നതായി പൊലീസ് ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു. നിധിന്‍ മറ്റ് പല ഉദ്ദേശങ്ങളുമായി അടുത്തുകൂടുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.