സോളാര്‍ കേസ് പ്രതി സരിതാ എസ്. നായര്‍ കേസുകള്‍ ഒരോന്നായി ഒത്തുതീര്‍പ്പിലാക്കി. കോടികളുടെ കടം സരിത തീര്‍ത്തുകഴിഞ്ഞെന്നും കേസുകള്‍ പലതും ഒത്തുതീര്‍പ്പാക്കിയെന്നും ഒന്നേകാല്‍ കോടി രൂപ നല്‍കി 14 കേസുകള്‍ തീര്‍പ്പാക്കിയെന്നുമാണ് പ്രമുഖ മാധ്യമത്തിൽ ആണ് റിപ്പോര്‍ട്ട് വന്നത്
തലസ്ഥാനത്തു കണ്ണായസ്ഥലത്തെ വീട്ടിലാണു താമസം. തിരുവനന്തപുരം വിളവൂര്‍ക്കല്‍ നാലാംകല്ലിനു സമീപമാണ് ഈ രമ്യഹര്‍മ്യം. സഞ്ചരിക്കാന്‍ ആഡംബരവാഹനം. പരിചാരകര്‍ക്കു വീടും ജോലിയും. ചലച്ചിത്രനടി, മുന്‍ മന്ത്രി ഓഹരി ഉടമയായ ചാനലില്‍ അവതാരക, എഴുത്തുകാരി, ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയും- ഇതാണ് ഇപ്പോള്‍ സരിത.
സോളാര്‍ തട്ടിപ്പില്‍ 39 കേസുകളാണു സരിത ഒറ്റയ്ക്കു നേരിട്ടത്. ഇവര്‍ അഞ്ചരക്കോടിയുടെ സാമ്ബത്തികത്തട്ടിപ്പ് നടത്തിയെന്നാണു കേസ്. എന്നാല്‍, കോടികളുടെ കടം സരിത തീര്‍ത്തുകഴിഞ്ഞു. കേസുകള്‍ പലതും ഒത്തുതീര്‍പ്പാക്കി.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം തന്നെ പീഡിപ്പിച്ചവര്‍ക്കെതിരേ നിരവധി പരാതികള്‍ സരിത നല്‍കി. എന്നാല്‍ ഈ കേസിലൊന്നും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സോളാറിലെ ജ്യൂഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തെ കുറിച്ചും ആര്‍ക്കും ഒന്നും അറിയില്ല. ഇതിനിടെയാണ് കേസുകള്‍ സരിത ഒത്തുതീര്‍പ്പാക്കിയെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.