ഇക്കണ്ട കോലാഹലങ്ങളൊക്കെ ഉണ്ടാക്കി, കേരള ഭരണകൂടത്തെ തന്നെ പ്രതിസന്ധിയിലാക്കി, അങ്ങോളമിങ്ങോളം പ്രതിഷേധങ്ങള്‍ക്ക് വഴിവച്ച് സരിത എസ് നായര്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. അതിനിടയിലിതാ മറ്റൊരു തരത്തില്‍ കൂടെ സരിത പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. സോളാര്‍ തട്ടിപ്പ് കേസിലൂടെ കുപ്രസിദ്ധി ആര്‍ജ്ജിച്ച സരിത എസ് നായര്‍ നായികയാകുന്ന വയ്യാവേലി എന്ന ചിത്രത്തിലെ പ്രമോഷന്‍ ഗാനം റിലീസ് ചെയ്തു. സരിതയുടെ ഡാന്‍സ് കണ്ടാല്‍ സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റിനെ തൊഴുതു പോകും.
വയ്യാവേലി എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം വിവി സന്തോഷ് എന്ന ആളാണ് സംവിധാനം ചെയ്തിരിയ്ക്കുന്നത്. തിരക്കഥ എഴുതിയത് അശോക് നായര്‍. ഇദ്ദേഹം തന്നെയാണ് സിനിമയുടെ നിര്‍മാതാവ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചുണക്കുട്ടിയായി നിന്ന് കാര്യങ്ങള്‍ പറയുന്ന സരിതയല്ല സിനിമയിലേത്. അഭിനയം അത്ര പോരെന്ന് തന്നെ പറയേണ്ടിവരും.

പാട്ടിന്റെ വീഡിയോ കണ്ടാല്‍ സിനിമ ഒരു ‘സന്തോഷ് പണ്ഡിറ്റ് ലൈനില്‍’ ആണെന്ന് തോന്നിപ്പോയാല്‍ എന്ത് ചെയ്യും!!! ലാഫ് ആന്റ് എന്‍ജോയ് എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. സിനിമ കണ്ടുകഴിഞ്ഞാല്‍ പറയാം, ചിരിയ്ക്കാനുള്ള വകുപ്പുണ്ടോ ഇല്ലയോ എന്ന്. കടല മിട്ടായിയെ കുറിച്ചും ജീവിതത്തെ കുറിച്ചും ഒക്കെ പാട്ടില്‍ പറയുന്നുണ്ട്. സരിതയുടെ തന്നെ ജീവിതമാണ് അതില്‍ സൂചിപ്പിയ്ക്കുന്നത് എന്നും സംശയം തോന്നും!!!

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതാണ് ആ വീഡിയോ ഗാനം.