ലണ്ടന്‍: മഞ്ഞുകാലത്തെ പൂജ്യത്തിനു താഴേക്കെത്തുന്ന താപനിലസൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. യാത്രാ പ്രശ്‌നങ്ങള്‍ മുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ ഇതുമൂലമുണ്ടാകുന്നു. ഈ തണുത്ത കാലാവസ്ഥ നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ക്കുപം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഉയര്‍ന്ന ചൂട് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിനാശകരമാണെന്ന് കഴിഞ്ഞ വേനല്‍ക്കാലത്ത് തെളിഞ്ഞതാണ്. ഇതേ പ്രശ്‌നം തണുപ്പ് കാലത്തും ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ലിഥിയം അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ചൂട് കൂടുമ്പോള്‍ ബാറ്ററിയുടെ ആന്തരിക പ്രതിരോധം കൂടുന്നു. ഇത് അവയുടെ കാര്യക്ഷമത കുറയാനും കാരണമാകുന്നു.
ചൂട് കുറഞ്ഞാലും ഇത് തന്നെയാണ് സംഭവിക്കുക. സാധാരണ താപനിലയില്‍ ലഭിക്കുന്നതിന്റെ പകുതി ബാറ്ററി ലൈഫ് മാത്രമേ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ ലഭിക്കൂ. തണുത്ത കാലാവസ്ഥയില്‍ ബാറ്ററി ചാര്‍ജ് വേഗം കുറയുന്നതായി ഉപയോക്താക്കള്‍ പലരും വ്യക്തമാക്കുന്നു. കാറുകള്‍ തണുത്ത കാലത്ത് സ്റ്റാര്‍ട്ടാവാന്‍ ഏറെ നേരമെടുക്കുന്നതിന്റെ കാരണങ്ങളിലൊന്നും ബാറ്ററി പ്രവര്‍ത്തിക്കാത്തതാണല്ലോ. തണുപ്പ് ബാറ്ററിയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നു.

തങ്ങളുടെ സ്മാര്‍ട്ട് ഫോണിന്റെസുരക്ഷിതമായ താപനില പൂജ്യം ഡിഗ്രയ്ക്കും മുപ്പത്തഞ്ച് ഡിഗ്രിയ്ക്കും ഇടയ്ക്കാണെന്ന് ആപ്പിള്‍ അവരുടെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. അതായത് മൈനസ് 20 ഡിഗ്രി തണുപ്പാകുമ്പോള്‍ തന്നെ ഫോണ്‍ ഓഫാകും. എന്നാല്‍ വിവിധ മോഡല്‍ ബാറ്ററികളില്‍ ഇത് വ്യത്യസ്തനമാണ്. എങ്കിലും മിക്ക ഫോണുകളുടെയും സുരക്ഷിത താപനില ഇത് തന്നെയാകും.
തണുപ്പില്‍ തങ്ങളുടെ ഫോണുകള്‍ ഓഫായി പോകുന്നതായി പലരും പരാതിപ്പെടാറുണ്ട്. ബാറ്ററിയില്‍ അധിക ചാര്‍ജുളളപ്പോഴും ഇത് സംഭവിക്കാറുണ്ട്. ഫോണുകള്‍ തണുപ്പ് കാലത്ത് പോക്കറ്റുകളില്‍ തന്നെ സൂക്ഷിക്കുന്നത് ഇവയെ സംരക്ഷിക്കാന്‍ ഒരു പരിധി വരെ സഹായകമാകും.