ആതുര സേവനത്തിലൂടെ മാനവ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ ലോകത്തിനു കാഴ്ച്ച വയ്ക്കുന്ന നഴ്‌സുമാരുടെ ദിനം ആചരിക്കുന്നവർ നമ്മൾ. ലോകത്തെവിടെയായാലും ആതുര ശ്രുശ്രൂഷ രംഗത്തുളള മലയാളി നഴ്‌സുമാരുടെ സേവനത്തെയും അവർ മാതൃരാജ്യത്തിലേക്കെത്തിക്കുന്ന സാമ്പത്തിക നേട്ടങ്ങളെയും വാനോളം പുകഴ്ത്തുന്ന ഭരണാധികാരികൾ ഉള്ള നാട്ടിൽനിന്നുള്ളവർ നമ്മൾ. വളർച്ചയുടെ പടവുകൾ താണ്ടുന്ന വിദേശ മലയാളി നേഴ്‌സുമാരുടെ വിജയഗാഥകൾ നമ്മൾ കാണുന്നു. കാരണം നേഴ്‌സുമാർക്ക് വിദേശരാജ്യങ്ങളിൽ അത്രമേൽ പ്രാധാന്യം നൽകപ്പെടുന്നു.

ഇന്ത്യയിലെ മൊത്തം 18 ലക്ഷം നഴ്‌സുമാരില്‍ 12 ലക്ഷവും മലയാളികളാണെന്നതും അഭിമാനിക്കാവുന്ന ഒരു വസ്‌തുത. എന്നാൽ ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളത്തിലെ നേഴ്‌സുമാരുടെ സ്ഥിതി എന്താണ്? വിദേശ രാജ്യങ്ങളിലേക്കുള്ള നേഴ്‌സുമാരുടെ അവസരങ്ങളിൽ ഉണ്ടായ വലിയ കുറവ്, പല രാജ്യങ്ങളുടെയും സ്വദേശിവൽക്കരണം, ഇംഗ്ലീഷ് പരിജ്ഞാനത്തിൽ ഉണ്ടാക്കിയ കഠിനമായ പരീക്ഷണങ്ങൾ, വിദേശരാജ്യങ്ങളിലെ സാമ്പത്തിക പ്രശ്നങ്ങൾ എന്ന് തുടങ്ങി പല കാരണങ്ങൾ കൊണ്ട് വിദേശത്ത് നല്ലൊരു ജോലി എന്നുള്ളത് ഒരു മരീചികയായി മാറി.

സേവനപാത വിട്ട് തൊഴില്‍ മേഖലയിലേക്കുളള ചുവടുമാറ്റം നഴ്‌സിങ് രംഗത്ത് ചൂഷണവും അഴിമതിയുംവര്‍ദ്ധിക്കാന്‍ കാരണമായി. നഴ്‌സിങ് മേഖലയില്‍ ചൂഷണത്തിനിരയാവുന്നരുടെ പരാതികള്‍ വര്‍ദ്ധിച്ചുവന്നതും  വേതന വ്യവസ്ഥകളില്‍ വലിയ മാറ്റം വരുത്താത്തതും ആണ് ഇന്ന് കേരളം നേഴ്‌സുമാരുടെ സമരച്ചൂടിൽ അമരാൻ കാരണം. മുഖ്യധാരാ മാധ്യങ്ങൾ സിനിമാക്കാരുടെ പുറകെ പാഞ്ഞപ്പോൾ സ്വന്തം കുടുംബത്തെ പോറ്റാൻ വേണ്ടി സമരത്തിലേക്ക് ഇറങ്ങിയ നേഴ്‌സുമാരെ വിസ്‌മരിച്ചു.. സോഷ്യൽ മീഡിയയും വിരലിൽ എണ്ണാവുന്ന ഓൺലൈൻ മാധ്യമങ്ങളും ആയിരുന്നു ഇവരുടെ ആശ്രയം..

UNA എന്ന സംഘടനക്കുവേണ്ടി പുറം രാജ്യങ്ങളിൽ നിന്നും പ്രവർത്തിക്കുന്നവരിൽ കൂടുതലും പ്രവാസി നേഴ്‌സുമാരാണ് എന്നത് ഈ സമരം വിജയിക്കണം എന്ന് അവർ ആഗ്രഹിക്കുന്നതുകൊണ്ടാണ്.. സാമ്പത്തിക സഹായം നൽകുന്നതിനായി യുകെയിൽ നിന്നും ഒരു വലിയ വാട്‍സ് ആപ്പ് ഗ്രൂപ്പ്… ഈ സമരം വഴി കഷ്ടപ്പെടുന്ന ഒരാൾക്ക് അൻപത് പൗണ്ട് (ഏകദേശം Rs.4000)   എങ്കിലും എത്തിക്കാൻ ഉള്ള ശ്രമം വിജയത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നു…  അവരുടെ ആവശ്യം ന്യായമാണ് എന്ന് കരുതുന്നതുകൊണ്ടാണ്.. പരമോന്നത കോടതി പറഞ്ഞത് (Rs.33000) നടപ്പാക്കണം എന്ന് പറയാതെ RS.20000 എങ്കിലും തരണം എന്ന് മാത്രമാണ്.. എടുത്ത ലോൺ തിരിച്ചടക്കണം.. ഒരു കുടുംബം കഴിയണം… കത്തിക്കയറുന്ന ജീവിത ചെലവുകൾ താങ്ങാനാവാതെ തളർന്നു വീഴാൻ ഇട വരരുത് എന്ന് കരുതിയാണ്.. നഷ്ടം മാത്രം കൊണ്ടുവരുന്ന ആനവണ്ടികൾ നിരത്തിലിറക്കി കോടിക്കണക്കിന് രൂപ വെള്ളത്തിൽ കളയുന്ന കേരള സർക്കാർ ഇതൊന്നും കണ്ടില്ല എന്ന് വെക്കുന്നു…

കേരള സർക്കാർ 19ന് നടത്തുന്ന ചർച്ചകൾക്ക് വേണ്ടി തിങ്കളാഴ്ച്ച തുടങ്ങാൻ ഇരുന്ന സമരം മാറ്റിവെച്ചെങ്കിലും ഒരു കാര്യം എല്ലാവരും ഓർക്കുക… ഇറങ്ങിയിരിക്കുന്നത് പെൺപടയാണ് എന്നത്.. ഏതു മാനേജ്മെന്റായാലും ഏത് മതസ്ഥാപനമായാലും കൊടുക്കാനുള്ളത് കൊടുക്കുക.. ഇല്ലെങ്കിൽ അത് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ നെറികേടാവും..  ഏത് മതസ്ഥാപനത്തിനും കൊടുക്കേണ്ട എന്ന് തീരുമാനമെടുന്ന സ്വന്തം ഭർത്താവിനെ, പിതാവിനെ തിരുത്തി സാരമില്ല എന്ന് പറഞ്ഞു സമ്പത്തിക സഹായം നൽകാൻ പ്രേരിപ്പിക്കുന്ന, അല്ല നിർബന്ധിച്ചു കൊടുപ്പിക്കുന്ന സ്ത്രീ ജനങ്ങളായ നേഴ്‌സുമാർ, അല്ല അമ്മമാർ ആണ് സമരമുഖത്തുള്ളത് എന്ന് വിസ്മരിക്കരുത്.. അത്തരത്തിൽ ഓസ്‌ട്രേലിയയിലെ ഫ്രാൻസ്റ്റോൺ ഹോസ്പിറ്റലിൽ നേഴ്‌സായ,  കാഞ്ഞരപ്പിള്ളിയിൽ നിന്നും പഠിച്ചിറങ്ങിയ  ജൂലി കുഞ്ചെറിയയുടെ  ഒരു ഫേസ്ബുക് പോസ്റ്റ് തന്നെ ധാരാളം.. അവരുടെ മനസിനെ അറിയാൻ… നേഴ്‌സുമാരെ അറിയാൻ..

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

മനുഷ്യസ്‌നേഹികളായ കുറെ ആളുകള്‍ ദാനമായി കൊടുത്ത സ്ഥലത്ത് നാട്ടുകാരില്‍ നിന്നും പിരിവെടുത്ത പണംകൊണ്ട് Hospital പണിയുക… nursing പഠനത്തിന് ഭീമമായ fees ഈടാക്കുക…
nursing students നെ കൊണ്ട് മുഴുവന്‍ ജോലിയും ചെയ്യക്കുക… അവസാന വര്‍ഷ വിദ്യാര്‍ത്തികളെ ward ന്‍്െ പൂര്‍ണ ഉത്തരവാദിത്തം ഏല്‍പ്പിക്കുക… പഠനം കഴിഞ്ഞവരെ  trainee എന്ന ഓമനപ്പേരിട്ടു വിളിച്ച് തുഛമായ ശമ്പളം കെടുത്ത് വര്‍ഷങ്ങളോളം പണിചെയ്യിക്കുക.. മാന്യമായ ശമ്പളം കൊടുക്കാന്‍ നിയമം വന്നാല്‍ കോടതിയില്‍ പരാതി കൊടുത്തിട്ട് കോടതി stay ചെയ്‌തെന്ന് കുപ്‌റചരണം നടത്തുക.. ഇത് ന്യായമാണേ എന്നു ചോദിക്കുമ്പോൊള്‍ ഞങ്ങള്‍ വിശദമായി പഠിക്കെട്ടെ എന്നു പറഞ്ഞ് വര്‍ഷങ്ങളോളം എല്ലാവരേയം മണ്ടരാക്കുക…ഹാഹഹ… എന്തു നല്ല ആചാരങ്ങൊള്‍…

Read more.. ”നമ്മുടെ മാലാഖമാരെ ഇനിയും വെയിലത്തും മഴയത്തും നിര്‍ത്തരുതേ..!