തിരുവനന്തപുരം∙ സ്വർണക്കടത്തിന് പിന്നിൽ വമ്പൻമാരുണ്ടെന്ന് പ്രതി സരിത്തിന്റെ അഭിഭാഷകൻ. സ്വപ്നയും സരിത്തും സ്വർണക്കടത്തിൽ പങ്കാളികളായിരിക്കാം. അവർക്കു പിന്നിൽ വമ്പൻമാരുണ്ട്– അഡ്വക്കറ്റ് കെ. കൃഷ്ണൻ നായർ പറഞ്ഞു.
നയതന്ത്ര പാഴ്സലിൽ സ്വർണം ഉണ്ടെന്നു സരിത് പറഞ്ഞു. നേരിട്ടു പോകരുതെന്നു പറഞ്ഞെങ്കിലും സരിത്ത് നിർദേശം പാലിച്ചില്ല. സ്വപ്നയുടെ ഭർത്താവ് എം. ശിവശങ്കറിന് അനുജനെപ്പോലെയാണ്.
സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റ് അറ്റാഷെയ്ക്കും പങ്കുണ്ടാകാം. ഒരു അറബിയുടെ പേരിലാണു പാഴ്സൽ വന്നത്. സ്വപ്നയും ഇവരുടെ കരുക്കളായി. വലിയ റാക്കറ്റിന് അകത്തു വീണുപോയി. ശിവശങ്കറിന്റെ അനുജനായിട്ടു വരും സ്വപ്നയുടെ ഭർത്താവ്. അകന്ന ബന്ധുക്കളാണ് ഇവര്‍. സ്വപ്നയുമായി അനുജന്റെ ഭാര്യയെന്ന നിലയിലുള്ള ബന്ധമാണ് ശിവശങ്കറിന്. അല്ലാതെ വേറൊന്നുമുണ്ടാകാൻ സാധ്യതയില്ലെന്നും കൃഷ്ണൻ നായർ പറഞ്ഞു.
Leave a Reply