സ്വപ്നയും ശിവശങ്കറും ബന്ധുക്കളോ വെളിപ്പെടുത്തലുമായി സരിത്തിന്റെ അഭിഭാഷകൻ

സ്വപ്നയും  ശിവശങ്കറും ബന്ധുക്കളോ വെളിപ്പെടുത്തലുമായി സരിത്തിന്റെ അഭിഭാഷകൻ
July 16 14:45 2020 Print This Article

തിരുവനന്തപുരം∙ സ്വർണക്കടത്തിന് പിന്നിൽ വമ്പൻമാരുണ്ടെന്ന് പ്രതി സരിത്തിന്റെ അഭിഭാഷകൻ. സ്വപ്നയും സരിത്തും സ്വർണക്കടത്തിൽ പങ്കാളികളായിരിക്കാം. അവർ‌ക്കു പിന്നിൽ വമ്പൻമാരുണ്ട്– അഡ്വക്കറ്റ് കെ. കൃഷ്ണൻ നായർ പറഞ്ഞു.

നയതന്ത്ര പാഴ്സലിൽ സ്വർണം ഉണ്ടെന്നു സരിത് പറഞ്ഞു. നേരിട്ടു പോകരുതെന്നു പറഞ്ഞെങ്കിലും സരിത്ത് നിർദേശം പാലിച്ചില്ല. സ്വപ്നയുടെ ഭർത്താവ് എം. ശിവശങ്കറിന് അനുജനെപ്പോലെയാണ്.

സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റ് അറ്റാഷെയ്ക്കും പങ്കുണ്ടാകാം. ഒരു അറബിയുടെ പേരിലാണു പാഴ്സൽ വന്നത്. സ്വപ്നയും ഇവരുടെ കരുക്കളായി. വലിയ റാക്കറ്റിന് അകത്തു വീണുപോയി. ശിവശങ്കറിന്റെ അനുജനായിട്ടു വരും സ്വപ്നയുടെ ഭർത്താവ്. അകന്ന ബന്ധുക്കളാണ് ഇവര്‍. സ്വപ്നയുമായി അനുജന്റെ ഭാര്യയെന്ന നിലയിലുള്ള ബന്ധമാണ് ശിവശങ്കറിന്. അല്ലാതെ വേറൊന്നുമുണ്ടാകാൻ സാധ്യതയില്ലെന്നും കൃഷ്ണൻ‌ നായർ പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles