പ്രവാസികള്‍ക്ക് തിരിച്ചടിയായി ഇന്‍ഷുറന്‍സ് രംഗത്ത് കൂടുതല്‍ സ്വദേശിവത്കരണത്തിന് സൗദി സര്‍ക്കാര്‍ തീരുമാനം.  റംസാന്‍ അവസാനിക്കുന്നതോടെ കസ്റ്റമര്‍ കെയര്‍, ക്ലെയിംസ് മേഖലകളല്‍ സൗദി സ്വദേശികളെ മാത്രമേ നിയമിക്കാവൂ എന്ന് സൗദി സര്‍ക്കാര്‍ ഉത്തരവ് നല്‍കി. 58 ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയ ഇന്‍ഷുറന്‍സ് മേഖല പൂര്‍ണമായും സ്വദേശികള്‍ക്കായി മാറ്റുന്നതിന്റെ ഭാഗമായാണിത്. മലയാളികള്‍ അടക്കം നിരവധി പേര്‍ക്ക് തിരിച്ചടിയാകുന്നതാണ് സര്‍ക്കാര്‍ നിര്‍ദേശം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കിയത്. ജൂലൈ രണ്ടു മുതല്‍ സ്വദേശിവത്കരണം പൂര്‍ത്തിയാക്കണം എന്നാണ് ഉത്തരവ്. നേരത്തെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ സീനിയര്‍ മേഖലയിലും, ടെക്‌നിക്കല്‍ മേഖലയിലും സ്വദേശികളെ നിയമിക്കണമെന്ന് ഉത്തരവുണ്ടായിരുന്നു. ടെക്‌നിക്കല്‍ മേഖലയില്‍ സ്വദേശികള്‍ക്ക് വേണ്ട പരിശീലനം നല്‍കാന്‍ സര്‍വ്വകലാശാലകള്‍ക്ക്  നിര്‍ദേശം നല്‍കിയിരുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍ സര്‍വ്വകലാശാലകളില്‍ നിന്നും നേരിട്ട് നിയമനം നടത്തണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.