സൗദിയിലെ തബൂക്കില്‍ മംഗലാപുരം സ്വദേശികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ട്പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കല്‍ക്കുകയും ചെയ്തു. മംഗലാപുരം ഉടുപ്പി സ്വദേശിളായ 36 കാരനായ ബഷീര്‍, ജാസ്മിന്‍ എന്നിവരാണ് മരിച്ചത്.

മരിച്ചവരുടെ മൃതദേഹം തബൂക്കിലെ കിംഗ് ഫഹദ് ആശുപത്രിയിലും പരിക്കേറ്റവരെ കിംഗ് ഫഹദ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കയാണ്. തബൂക്കില്‍നിന്നും 20 കിലോമിറ്റര്‍ അകലെ മദാഇന്‍ സ്വാലിഹ് റോഡിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍പൊട്ടി നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം. ജിദ്ദയില്‍നിന്നും തബൂക്കിലെത്തി അവിടെനിന്നും മദാഇന്‍സ്വാലിഹ് സന്ദര്‍ശിക്കാനുള്ള യാത്രയിലായിരുന്നു അപകടത്തില്‍പെട്ടവര്‍