വ്യവസായ ശാലകളില്‍ സൗദി വല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ചില തൊഴിലുകള്‍ സ്വദേശവല്‍ക്കരിക്കാന്‍ നീക്കം തുടങ്ങി. ഇതോടെ വ്യവസായ ശാലകളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. രണ്ടു വര്‍ഷം കൊണ്ട് 36000ത്തോളം തൊഴിലുകളാണ് സ്വദേശവല്‍ക്കരിക്കുക.
ഇത് സംബന്ധിച്ച കരാറില്‍ സൗദി തൊഴില്‍മന്ത്രാലയവും വാണിജ്യ മന്ത്രാലയവും ഒപ്പുവെച്ചു. 2021 ഓടെ വ്യവസായ മേഖലയില്‍ 35,892 ജോലികള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനാണ് കരാര്‍. തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി, വ്യവസായ മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹീം അല്‍ഖുറൈഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പു വെക്കല്‍ ചടങ്ങ്.
രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത്രയും തൊഴിലുകള്‍ സഊദി വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം സംഘടിപ്പിക്കുന്നതോടൊപ്പം അവര്‍ക്ക് നിയമനം നല്‍കുന്നതിന് അവസരമൊരുക്കും. സ്വദേശികള്‍ക്ക് തൊഴിലുകള്‍ നല്‍കുന്ന കമ്ബനികള്‍ക്ക് ഉത്തേജക പാക്കേജുകളും അനുവദിക്കുന്നുണ്ട്. പദ്ധതിയിലെ പുരോഗതി സംബന്ധിച്ച് പ്രതിമാസ റിപ്പോര്‍ട്ടും ഓരോ പാദവര്‍ഷങ്ങളില്‍ പദ്ധതിയിലെ നേട്ടങ്ങളും കോട്ടങ്ങളും അടങ്ങിയ റിപ്പോര്‍ട്ടും തയാറാക്കും.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്റെ ലക്ഷ്യങ്ങളിലൊന്നാണിതെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബാ അല്‍ഖൈല്‍ അറിയിച്ചു.അതേസമയം, സ്ഥാപനങ്ങളുമായും ജീവനക്കാരുമായും ബന്ധപ്പെട്ട എല്ലാ നിയമ ലംഘനങ്ങളും പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച സ്വയം വിലയിരുത്തലിന് വിധേയമാകാത്ത വന്‍കിട കമ്ബനികള്‍ക്കെതിരെ അടുത്ത ഞായറാഴ്ച മുതല്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ആവശ്യമായ സാവകാശം അനുവദിച്ചിട്ടും ഉപയോഗപ്പെടുത്താത്ത ഇത്തരം സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അനുവദിക്കുന്ന എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും നിര്‍ത്തിവെക്കുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബാ അല്‍ഖൈല്‍ വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തുന്നതിന് മുമ്ബ് ലംഘനങ്ങള്‍ ശരിയാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Leave a Reply