നാളെ പൊങ്കല്‍ നടക്കാനിരിക്കെ കേരളത്തിലും പൊതുഅവധി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ജനുവരി 13ന് തുടങ്ങി നാലുദിവസമാണ് ആഘോഷിക്കുന്നത്. ബോഗി പൊങ്കലോടെ ആഘോഷത്തിന് ഇന്നലെ തുടക്കമായി. പ്രധാന ആഘോഷം നാളെയാണ് നടക്കുക. നാളെയാണ് തൈപ്പൊങ്കല്‍. വീടിന് മുന്നില്‍ അടുപ്പ് കൂട്ടി പൊങ്കല്‍ പായസമുണ്ടാക്കും. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമര്‍പ്പിക്കുന്ന ചടങ്ങാണിത്.

വ്യാഴാവ്ച കര്‍ഷകര്‍ ആവേശപൂര്‍വ്വം മാട്ടുപ്പൊങ്കല്‍ ആഘോഷിക്കും. കന്നുകാലികളെ കുളിപ്പിച്ച് ഭസ്മവും വര്‍ണപ്പൊടികളും അണിയിച്ച് പൂജ നടത്തും.