പ്രളയം കുട്ടനാടിന്റെ കൂടപ്പിറപ്പാണ്. ഇപ്പോൾ വേനൽ കാലത്തു പോലും വേലിയേറ്റം മൂലം കുട്ടനാടിന്റെ ചില ഇടങ്ങൾ പലപ്പോളും വെള്ളത്തിലാണ്. നൂറ്റാണ്ടിന്റെ വലിയ പ്രളയ ജലം ഇറങ്ങിപോയതിൽ പിന്നെ അതിന്റെ ദുരിത കയത്തിലിൽ നിന്നും ഇതുവരെ കുട്ടനാടൻ ജനത കരകയറിയിട്ടില്ല, അതോടൊപ്പം കൊറോണയും. കാലങ്ങളായി നാടിൻറെ ഈ ദുരിതത്തിന് കാരണക്കാരായി അവിടെ വസിക്കുന്ന ജനങ്ങൾക്കും ചെറിയ പങ്ക് ഉണ്ട്. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തങ്ങളും നീരൊഴുക്കു തടയുന്ന നിലയിലുള്ള കനാൽ നികത്തലുകളും അതിൽ പെടും.

എങ്കിലും നാൾക്ക് നാൾ കൂടിവരുന്ന ഈ തീരാദുരിത കയത്തിലും നിന്നും ഒരു ജനതയുടെ മോചനവും സംരക്ഷണവും ആവിശ്യമാണ്. മാറി മാറിവന്ന സർക്കാരുകൾ കുട്ടനാട് പാക്കേജ് എന്ന പേരിൽ നടത്തിയ പ്രദർശനങ്ങൾ മതിയാകില്ല. അതിനു വിശദമായ പഠനങ്ങൾ നടത്തി വേണ്ട നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥർ ആണ്. കക്ഷി രാഷ്ട്രീയം മറന്നു ജാതിമത ബേദമന്യേ കുട്ടനാടൻ ജനത സേവ് കുട്ടനാട് എന്ന പേരിൽ ക്യാമ്പയ്ൻ തുടങ്ങിയിരിക്കുന്നു. മാധ്യമങ്ങളും ഈ വിഷയം ഏറ്റെടുത്തിരിക്കുവാണ്‌.

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നടപടി ആവശ്യപ്പെട്ടു  ഉയരുന്ന സേവ ക്യാമ്പയിൻ ഭാഗമായിട്ട് വിഷയത്തിൽ രാഷ്ട്രീയം കടത്താതെ അഭിപ്രായം രേഖപ്പെടുത്തി കോൺഗ്രസ്സ് നേതാവും കുട്ടനാട്ടുകാരനുമായ അനിൽ ബോസ് പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.

ജനിച്ച മണ്ണും സൗഹൃദങ്ങളും വളർന്ന നാടും വിട്ടു, കുട്ടനാടൻ ജനത കിഴക്കൻ മേഖലയിലേക്ക് പലായനം തുടങ്ങി…….

മഴയെത്തും മുൻപേ കുട്ടനാടിൻറെ രക്ഷക്കായി നടപടി വേണമെന്നും ഒന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുധാര ഉയരണമെന്നും ഫേസ്ബുക്കിലൂടെ കുട്ടനാട് പൈതൃക കേന്ദ്രം ചെയർമാൻകൂടിയായ കോൺഗ്രസ് വക്താവ് അനിൽ ബോസ് അഭ്യർത്ഥിച്ചു.

ജനകീയ മുന്നേറ്റത്തിന് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎ നേതൃത്വം നൽകണമെന്നും വ്യക്തമായ പ്ലാനും പദ്ധതിയും സമയക്കുറവു നിശ്ചയിക്കണമെന്നും അനിൽ ബോസ് ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സേവ് കുട്ടനാട് എന്ന ക്യാമ്പയിൻ സമൂഹമാധ്യമങ്ങളിലൂടെ കുട്ടനാട്ടിലെ വ്യത്യസ്ത മേഖലയിലെ ആളുകൾ സജീവമാക്കി രംഗത്തുവരികയും കൂടി ചെയ്തതോടെ കുട്ടനാട് കണ്ണീർ നീർ പരിഹരിച്ചേ മതിയാകൂ എന്ന പൊതു ചിന്ത ഉയർന്നു വന്നു.ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം പറയാൻ കാണിച്ച താൽപര്യം എന്തേ കുട്ടനാടൻ വിഷയത്തിൽ ഉണ്ടായില്ല എന്ന ചോദ്യമുയർത്തി , നാട് രക്ഷയ്ക്ക് എന്താണ് നിലപാട് ? വ്യക്തമാക്കണം മറുപടിയായി ലക്ഷദ്വീപ് രാഷ്ട്രീയ ഉത്തരവാദിത്വമാണെന്ന് മറുപടിയുമായി രംഗത്ത് വന്നു. രാഷ്ട്രീയ വിശ്വാസികൾ രാഷ്ട്രീയപാർട്ടികളുടെ ഉത്തരവാദിത്വം നിർവ്വഹിക്കുന്ന തെറ്റില്ലെന്നും കുട്ടനാട് വിഷയത്തിൽ രാഷ്ട്രീയ നോക്കേണ്ടെന്നും കുട്ടനാടൻ പ്ലാനും പദ്ധതിയും സമയക്രമവും സാമ്പത്തിക ഉറവിടം ആണുള്ളത് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറുപടിയുമായി എംഎൽഎ തന്നെ നേരിട്ടെത്തി. പദ്ധതിയും പ്ലാനും തൻറെ പക്കലുണ്ടെന്ന് എംഎൽഎയും മറുപടി പറഞ്ഞു.ഉണ്ടെങ്കിൽ ആ പദ്ധതി കുട്ടനാടൻ ജനതയെ അറിയിക്കണമെന്നും നടപ്പിലാക്കാൻ കഴിയുന്നത് എന്ന് ബോധ്യമായാൽ കക്ഷിരാഷ്ട്രീയത്തിനതീതമായി കുട്ടനാടൻ ജനതയും രാഷ്ട്രീയം മറന്നു താനും പിന്തുണയ്ക്കുമെന്ന് അനിൽ ബോസ് നിലപാടെടുത്തു

എംഎൽഎ തന്നെ നയിക്കട്ടെ കുട്ടനാടൻ ജനത കൂട്ടായി മുന്നോട്ടു പോകും.കുട്ട നാടിൻറെ രക്ഷ കേരളത്തിലെ സുരക്ഷയാണ്.വാദപ്രതിവാദങ്ങൾ ഉണ്ടെങ്കിലും കുട്ട നാടിൻറെ പൊതു വികസനത്തിന് പുതിയൊരു ധാര ഉയർന്നുവരികയാണ്.ഇനി വേണ്ടത് എംപിയും ത്രിതല പഞ്ചായത്ത് അംഗങ്ങളും എംഎൽഎയും പൊതുസമൂഹവും പ്രശ്നപരിഹാരം വരെ യോജിച്ച പോരാടുക എന്നുള്ളതാണ് ചെയ്യേണ്ടത്

സോഷ്യൽ മീഡിയ ക്യാമ്പയിൻ സജീവമായതോടെ കേരളത്തിലെ എല്ലാ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു തുടങ്ങി.മുഖ്യമന്ത്രിയുടെ യുടെ ഫേസ്ബുക്ക് പോസ്റ്റുകൾ കീഴെയും സേവ് കുട്ടനാട് ക്യാമ്പയിൻ ശക്തമാകുകയാണ്.

ബിജോ തോമസ് അടവിച്ചിറ