അമല പോള്‍ നായികയായി ഓഗസ്റ്റ് 12ന് ഒടിടി റിലീസ് ആയി എത്തിയ ചിത്രമാണ് ‘കഡാവര്‍’. നിരൂപക-പ്രേക്ഷക പ്രശംസ നേടുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഡോ. ഭദ്ര എന്ന പൊലീസ് സര്‍ജനാകാന്‍ താനെടുത്ത പ്രയത്നങ്ങളേക്കുറിച്ച് പറയുകയാണ് നടി.ചിത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി യഥാര്‍ത്ഥ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിച്ചു. സിനിമയുടെ രചയിതാവിനും സംവിധായികയ്ക്കുമൊപ്പം താന്‍ ഒന്നിലധികം ആശുപത്രികള്‍ സന്ദര്‍ശിക്കുകയും നിരവധി വിദഗ്ധരുമായി സംഭാഷണം നടത്തിയെന്നും, അമല പോള്‍ കൂട്ടിച്ചേര്‍ത്തു.
പോസ്റ്റ്മോര്‍ട്ടം നേരില്‍ കണ്ടത് നടുക്കമുള്ള ഓര്‍മയാണെന്ന് നടി പറഞ്ഞതായും ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.അനൂപ് എസ് പണിക്കരുടെ സംവിധാനത്തില്‍ അമല പോള്‍ മികച്ച തിരിച്ചുവരവ് നടത്തുന്ന ചിത്രമാണ് ‘കഡാവര്‍’. ‘പത്താം വളവ്’, ‘നൈറ്റ് ഡ്രൈവ് ‘എന്നീ മലയാള ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ തമിഴ് ചിത്രം, കേരള പോലീസ് പോലീസിലെ മുന്‍ സര്‍ജനായിരുന്ന ഡോ. ഉമ ദത്തന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ളതാണ്.
അമലാപോളിനൊപ്പം ഹരീഷ് ഉത്തമന്, അതുല്യ രവി, അരുള്‍ അദിത്ത്, മുനിഷ് കാന്ത്, റീഥ്വിക, വിനോദ് ഇമ്പരാജ് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ക്യാമറ അരവിന്ദ് സിംഗ്, എഡിറ്റിംഗ് സാന്‍ ലോകേഷ് ആക്ഷന്‍ വിക്കി. അമല പോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല പോള്‍ തന്നെയാണ് കടാവര്‍ നിര്‍മ്മിക്കുന്നത്. അന്നീസ് പോള്‍, തന്‍സീര്‍ സലാം എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ചിത്രം ഇപ്പോള്‍ ട്രെന്‍ഡിങ്ങില്‍ ആണ്.
Leave a Reply