ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ അപ്രതീക്ഷിതമായി വീശി ചുഴലി വീശി. കോളേജ് മൈതാനത്ത് കുട്ടികള്‍ കൂടി നില്‍ക്കുന്ന സമയത്താണ് പെട്ടന്ന് മണല്‍ ചുഴലി രൂപപ്പെട്ടത്. പേടിച്ച വിദ്യാര്‍ത്ഥികള്‍ ഓടി മാറി. ചൂട് കൂടുന്ന സമയത്താണ് ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നത്.
അന്തരീക്ഷ താപനിലയിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് വായു പെട്ടന്ന് തെന്നി മാറുന്നതാണ് ഇത്തരം ചുഴലികള്‍ക്ക് പിന്നില്‍. മിന്നല്‍ ചുഴലി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കരയിലും വെള്ളത്തിലും ഇത്തരം മിന്നല്‍ ചുഴലികള്‍ ഉണ്ടാകാറുണ്ട്.
കേരളത്തിൽ പൊതുവേ കുറവായിരുന്ന ഇത്തരം പ്രതിഭാസങ്ങൾ അടുത്ത കാലത്തായി പലയിടത്തും കണ്ടു വരുന്നുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് എറണാകുളം ജില്ലയിൽ ഇത്തരം മിന്നൽ ചുഴലി രൂപപ്പെട്ടിരുന്നു. ജല ചുഴലിയായിരുന്നു അത്.
Leave a Reply