കുട്ടനാട് തായങ്കരിക്കു സമീപത്തായി സ്കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. റോഡരികില്‍ കൂട്ടിയിട്ടിരുന്ന മെറ്റലില്‍ കയറി നിയന്ത്രണം വിട്ടു ബസ് മറിയുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടമുണ്ടായത്.
രാമങ്കരി സഹൃദയ സ്പെഷല്‍ സ്കൂളിന്റെ ബസ് ആണ് മറിഞ്ഞത്. ബസ് ജീവനക്കാരെ കൂടാതെ 12 കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇവരില്‍ മൂന്നുപേരെ ചന്പക്കുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മെറ്റല്‍ കൂനയില്‍ നിന്നും മെറ്റല്‍ റോഡിലേക്കു പരന്നു കിടക്കുകയായിരുന്നു. ഇതിലേക്ക് ബസ് കയറിയ ഉടനെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. തോടിനു സമീപത്തേക്കാണ് ബസ് മറിഞ്ഞത്. ബസ് തോട്ടിലേക്ക് മറിയാതിരിന്നതിനാൽ വാൻ ദുരന്തം ഒഴിവായത്.രാമങ്കരി, കണ്ടങ്കരി, തായങ്കരി പ്രദേശങ്ങളിലെ വിദ്യാര്‍ഥികളെയുമായി സ്കൂളിലേക്കു പോകുകയായിരുന്നു ബസ്
Leave a Reply