ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലോകമാകെ കോവിഡ് മരണം 50 ലക്ഷം കടന്നു. ഏറ്റവുമധികം മരണം യുഎസിലാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. രണ്ടാമത് ബ്രസീലും മൂന്നാമത് ഇന്ത്യയും. എന്തുകൊണ്ടാണ് കോവിഡ് രോഗം ബാധിച്ചവരിൽ ചിലർ മരണപ്പെടുന്നതും മറ്റുള്ളവർ രക്ഷ നേടുന്നതും? ഈ ഒരന്വേഷണം നടത്തിയ ഗവേഷകർ പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് മരണ സാധ്യത എല്ലാവരിലും ഒരുപോലെയല്ലെന്ന് വ്യക്തമാക്കിയ അവർ, മനുഷ്യശരീരത്തിലെ ജീനുകളാണ് അതിന് കാരണമെന്നും വിശദമാക്കി. വൈറസിനെതിരെ പോരാടുന്നതിൽ നിന്ന് ശ്വാസകോശ കോശങ്ങളെ തടയുന്ന ഡിഎൻഎ തന്മാത്രയുടെ ഒരു ഭാഗം ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ഗവേഷകർ വ്യക്തമാക്കുകയുണ്ടായി. LZTFL1 എന്ന് വിളിക്കപ്പെടുന്ന ജീൻ കോവിഡ് മരണ സാധ്യത ഇരട്ടിയാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടീഷുകാർക്കിടയിൽ ആറിലൊരാളിൽ ഈ ജീൻ ഉണ്ടായിരിക്കാം. എന്നാൽ ദക്ഷിണേഷ്യൻ (South Asian) പൈതൃകത്തിൽ നിന്നുള്ള ജനങ്ങളാണ് വലിയ ഭീഷണി നേരിടുന്നത്. ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള 61.2 ശതമാനം ആളുകളിലും ഈ ജീൻ കാണപ്പെടുമെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ ജീൻ മാത്രമല്ല പ്രധാന കാരണം. സമൂഹവുമായി കൂടുതൽ ഇടപഴകി ജോലി ചെയ്യുന്നവർക്ക് രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണ്.

വൈറസിനോട് ശരിയായ രീതിയിൽ പ്രതികരിക്കുവാൻ കോശങ്ങൾക്ക് സാധിക്കുന്നില്ല. ശ്വാസനാളങ്ങളിലും ശ്വാസകോശങ്ങളിലുമുള്ള കോശങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ജീൻ തടയുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ജീനിനെ ലക്ഷ്യമാക്കി ഒരു മരുന്ന് രൂപപ്പെടുത്തിയാൽ എല്ലാവർക്കും പ്രയോജനപ്പെടുമെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു. എന്നാൽ നേച്ചർ ജെനറ്റിക്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ജീൻ രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തെ തടയുന്നില്ലെന്ന് കണ്ടെത്തി. അതുകൊണ്ട് തന്നെ മരണസാധ്യത ഇല്ലാതാക്കാൻ വാക്സീനുകൾക്ക് സാധിക്കുമെന്ന് അവർ പറഞ്ഞു.