സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ എല്ലാമാസവും നടന്നുവരുന്ന നൈറ്റ് വിജിൽ വർഷാവസാനവും പുതുവത്സരവും പ്രമാണിച്ച് നാളെ 31ന് വ്യാഴാഴ്ചയും 1 നും വെള്ളിയാഴ്ചയുമായി നടക്കും.
ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് ശുശ്രൂഷകൾ നടക്കുക . ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിലും സെഹിയോൻ ടീമും നയിക്കുന്ന നൈറ്റ് വിജിൽ 2020 ഡിസംബർ 31 ന് രാത്രി 10മുതൽ 2021 ജനുവരി 1 വെള്ളി പുലർച്ചെ 1 മണി വരെയാണ് നടക്കുക.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്.ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവയോടൊപ്പം വർഷാവസാന പുതുവത്സര പ്രാർത്ഥനകളോടെ നടക്കുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ജേക്കബ് 07960 149670.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!