മഹാമാരിയുടെ ആപത്ഘട്ടത്തെ യേശുവിൽ അതിജീവിച്ചുകൊണ്ട് ക്രിസ്തുശിഷ്യരാകാൻ കുട്ടികളെ ഒരുക്കിക്കൊണ്ട് വീണ്ടും താമസിച്ചുള്ള കുട്ടികളുടെ ധ്യാനങ്ങൾക്ക് സെഹിയോൻ യുകെ തുടക്കമിടുന്നു .
യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും,കാലഘട്ടത്തിലും , കുട്ടികൾക്ക് പകർന്നുകൊടുക്കുന്ന “ഡിസൈപ്പിൾഷിപ്പ് ട്രെയിനിങ് ” ഒക്ടോബർ 25 മുതൽ 28 വരെ ദിവസങ്ങളിൽ സെഹിയോൻ മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ നടക്കുന്നു .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള ഏതെങ്കിലും സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസഷൻ ശുശ്രൂഷകളിൽ പങ്കെടുത്തിട്ടുള്ളവർക്ക്‌ മാത്രമായിരിക്കും പ്രവേശനം നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിലേക്കു 13 വയസ്സുമുതൽ 17 വരെ പ്രായമുള്ളവർക്ക്‌ പങ്കെടുക്കാം . www.sehionuk.org /register എന്ന വെബ് സൈറ്റിൽ നേരിട്ട്‌ രജിസ്ട്രേഷൻ നടത്താവുന്നതാണ്‌.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതൽ വിവരങ്ങൾക്ക്

തോമസ്‌ 07877 508926.
ജോണി 07727 669529
അഡ്രസ്സ്
BETHEL HOUSE CROSS COMMON
RD , DINAS POWYS
CF 64 4YB