പെൺകുട്ടിയെ പീഡിപ്പിച്ചതിന് സീരിയൽ നടനെതിരെ കേസെടുത്തു. ടെലിവിഷൻ അവതാരകനും ഹിന്ദി സീരിയൽ നടനുമായ പാർത്ഥ സംതാനെതിരെയാണ് ബെംഗലുരു നഗർ പോലീസ് പോക്സോ പ്രകാരം കേസെടുത്തിരിക്കുന്നത്.
നേരത്തെ സെക്ഷൻ 354 വകുപ്പ് പ്രകാരം സ്ത്രീ പീഡനത്തിന് ചാർജ് ചെയ്തിരുന്ന കേസ് പരാതിക്കാരിയായ 20 കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പിലേക്ക് മാറ്റുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തനിക്ക് 16 വയസ്സുള്ളപ്പോൾ ഇയാൾ പീഡിപ്പിച്ചിരുന്നുവെന്ന് പോലീസിന് യുവതി രണ്ടാമതും മൊഴി നൽകിയതോടെയാണ് പ്രതി പോക്സോ വകുപ്പിൽ കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.നിരവധി ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ഇയാൾ ഹിന്ദി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. കൈസി യെ യാരിയാൻ, ബെസ്റ്റ് ഫ്രണ്ട്സ് ഫോർ എവർ എന്നീ സീരിയലുകളിലുണ്ട്. അതേസമയം പ്രതി മുൻ‌കൂർ ജാമ്യത്തിന് ദിൻദോഷി കോടതിയെ സമീപ്പിച്ചതിനാൽ ഇത് വരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണറിയുന്നത്.